വഖഫ് ബോർഡ് നിയമനം: മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമരത്തിന് സമസ്ത ഇല്ല. സമസ്തയുടെ മാർഗം അതല്ലെന്നും സർക്കാരുമായി തുടർ ചർച്ചകൾ ഉണ്ടാകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
എങ്ങനെ ആയാലും കാര്യം നടന്നാല്‍ മതി. തുടര്‍ ചര്‍ച്ചകള്‍ നടത്താനാണ് സമസ്തയുടെ തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ അറിയിച്ചിരുന്നു. വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്തയാണെന്നും മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നുമായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. മതസംഘടനകള്‍ ചിലപ്പോഴൊക്കെ സ്വന്തം നിലയില്‍ നിലപാട് കൈക്കൊള്ളാറുണ്ടെന്നും, ലീഗിന് അത് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും സലാം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.