ജി.ഐ.ഒ കാമ്പസ് കോൺഫറൻസ് സമാപിച്ചു
text_fieldsജി.ഐ.ഒ കാമ്പസ് കോൺഫറൻസ് സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ
പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
പത്തിരിപ്പാല: ഇസ്ലാം സ്ത്രീക്ക് നൽകുന്നത് അടിമത്തമല്ല, പരിപൂർണ സംരക്ഷണമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. ഇസ്ലാമിക പ്രമാണങ്ങളും ചരിത്രവും ലിംഗനീതിയെക്കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൗണ്ട് സീനയിൽ ജി.ഐ.ഒ ‘ഡിസ്കോഴ്സോ മുസ്ലിമ’ കാമ്പസ് കോൺഫറൻസ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോ. ത്വാഹ മദീനി വിശിഷ്ടാതിഥിയായി. ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ശൂറാ അംഗം റുഖ്സാന ഷംസീർ സംസാരിച്ചു.
ജി.ഐ.ഒ സംസ്ഥന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, വനിതവിഭാഗം ജില്ല സെക്രട്ടറി ഫസീല ടീച്ചർ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നവാഫ് പത്തിരിപ്പാല, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അനീസ്, ഡിസ്കോഴ്സോ മുസ്ലിമ ജനറൽ കൺവീനർ ഷിഫാന എടയൂർ, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഹനാൻ പി. നസ്റിൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആഷിഖ, നഫീസ തനൂജ, സംസ്ഥാന സെക്രട്ടറിമാരായ ലുലു മർജാൻ, ആയിശ ഗഫൂർ, സംസ്ഥാന സമിതി അംഗങ്ങളായ മുബശ്ശിറ, ജൽവ മഹറിൻ, നൗർ ഹമീദ്, ഷംന, സുന്തുസ്, ഷഫ്ന ഒ.വി, ഹുസ്ന, അഫ്ര ശിഹാബ്, സഫലീൻ, നിഷാത്ത്, സഫീന എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.