ഹിന്ദുത്വ വംശീയതക്കെതിരെ പ്രതിഷേധമിരമ്പി ജി.ഐ.ഒ റാലി
text_fieldsകണ്ണൂർ: ഹിന്ദുത്വ വംശീയതയെ സാമൂഹികമായും സർഗാത്മകമായും പ്രതിരോധിക്കേണ്ടതുണ്ട് എന്ന സാമൂഹിക ജാഗ്രതയുടെ ഭാഗമായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) കേരള റാലിയും സർഗാത്മക പ്രതിഷേധവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
‘ഹിന്ദുത്വ വംശീയതയെ ചെറുക്കുക’ എന്ന തലക്കെട്ടിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജി.ഐ.ഒ കേരള നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും പ്രതിഷേധമിരമ്പി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് നാഷനൽ സെക്രട്ടറി കെ.കെ. സുഹൈൽ, സാമൂഹിക പ്രവർത്തക ഡോ. എ.കെ. ആദർശ, ചലച്ചിത്ര സംവിധായകൻ പ്രശാന്ത് ഈഴവൻ, ജി.ഐ.ഒ കേരള സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന, സംസ്ഥാന സെക്രട്ടറി ആയിഷ ഗഫൂർ എന്നിവർ സംസാരിച്ചു.
സർഗാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ഗ്രാഫിറ്റി ആർടിസ്റ്റ് സിദ്റയുടെ ഗ്രാഫിറ്റി ചിത്രീകരണം, റാപ് ഗായിക സുവൈബത്തുൽ അസ്ലമിയയുടെ ബാബരി വിഷയത്തിലുള്ള ‘ഖത് രാ’ റാപ് ഗാനവും വേദിയിൽ അവതരിപ്പിച്ചു. 500ഓളം വിദ്യാർഥിനികൾ റാലിയിലും പ്രതിഷേധ സമ്മേളനത്തിലും അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.