ജി.ഐ.ഒ ദക്ഷിണ കേരള സമ്മേളനം നവംബർ 24ന് തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്‍റെ 40ാം വാർഷികത്തോടനുബന്ധിച്ച് "ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം" എന്ന തലക്കെട്ടിൽ ദക്ഷിണ കേരള സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം തിങ്കളാഴ്ച കണിയാപുരം പള്ളിനട എൻ.ഐ.സി.ഐ ഹാളിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സൈക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
വംശീയവ്യവസ്ഥയുടെ മാലിന്യങ്ങളായ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരീക്ഷം കേരളത്തിൽ പടർത്തുമ്പോൾ വിമോചനത്തിന്‍റെ മഹത്തായ ഇസ്‌ലാമികാദർശങ്ങളായ സ്നേഹവും സൗഹൃദവും സമഭാവനയും സാഹോദര്യവുമായാണ് ജി.ഐ.ഒ കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി സജീവമായി നിലകൊള്ളുന്നത് എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള സമ്മേളന പ്രഖ്യാപനവും ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
നവംബർ 24ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജി.ഐ.ഒ ദക്ഷിണ കേരള സമ്മേളനം നടക്കും. ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി സക്കീർ നേമം, വനിത വിഭാഗം ജില്ല പ്രസിഡന്‍റ് ഡോ. സി.എം. നസീമബി, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം നിഷാത്ത് എം.എസ്, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് നാസിഹ എൻ. എന്നിവർ സംസാരിച്ചു. എച്ച്. സുലേഖ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.