മൂന്നാം ഹൃദയവുമായി ഗിരീഷിന് അഞ്ചാം ‘ജന്മദിനം’
text_fieldsകൊച്ചി: നെഞ്ചിലെ മൂന്നാം ഹൃദയത്തിെൻറ സ്പന്ദനത്തിൽ ഗിരീഷ്കുമാറിനിത് അഞ്ചാം ‘ജന്മദിന ം’. കെട്ടുകഥകളെപ്പോലും വിസ്മയിപ്പിക്കുന്ന ജീവിതമാണ് ഇന്ത്യയില്‍ ആദ്യമായി രണ്ടു വട്ടം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇൗ പാലക്കാട്ടുകാരേൻറത്. ഒ രുതവണ മാറ്റിവെച്ച ഹൃദയം പിണങ്ങിയപ്പോൾ രണ്ടാമതും മാറ്റിവെക്കലായിരുന്നു പോംവഴി.
ഇക്കാര്യം ഡോക്ടർമാർ അറിയിച്ചപ്പോൾ ആത്മവിശ്വാസത്തോെട ഗിരീഷ് പറഞ്ഞത് ഇത്രമാത്രം: അനുയോജ്യ ഹൃദയം ലഭിച്ചാൽ തയാറാണ്. ഈ വാക്കുകളിലെ ഊർജമാണ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സവിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ആത്മവിശ്വാസമേകിയത്. ഒമ്പതുമാസത്തിനിടെ രണ്ടാമതും ഹൃദയം വിജയകരമായി മാറ്റിവെച്ച വ്യക്തിയായി ഗിരീഷ് മാറി.
ബംഗളൂരു വിേപ്രായിലെ ഐ.ടി വിദഗ്ധനായ ഗിരീഷ്കുമാർ 38ാമത്തെ വയസ്സിൽ 2013 ജൂണ്‍ 28നാണ് ആദ്യഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. കുറച്ചുമാസത്തിനുശേഷം ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴാണ് ഹൃദയവാൽവിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിലാകുന്നത്. 2014 മാർച്ച് ആറിന് നടത്തിയ ശസ്ത്രക്രിയ പത്തുമണിക്കൂറോളം നീണ്ടു. അടുത്തിടെ വൃക്കയിലെ കല്ല് നീക്കാനുള്ള ശസ്ത്രക്രിയക്കും ഗിരീഷ് വിധേയനായി.
രണ്ടുതവണ ഹൃദയം മാറ്റിവച്ചശേഷം അഞ്ചുവര്‍ഷം സാധാരണ ജീവിതം നയിച്ചെന്ന അപൂര്‍വനേട്ടം ആഘോഷിക്കാൻ ജോസ് ചാക്കോയുടെയും മറ്റ് ഡോക്ടർമാരുടെയും നേതൃത്വത്തിൽ ബുധനാഴ്ച ലിസി ആശുപത്രിയിൽ ഒത്തുചേരലും സംഘടിപ്പിച്ചു. നടൻ ജയസൂര്യ മുഖ്യാതിഥിയായി. വിരോധമില്ലെങ്കിൽ ആ ഹൃദയമിടിപ്പ് കേൾക്കണമെന്ന ആഗ്രഹം ജയസൂര്യ അറിയിച്ചു. ഡോക്ടർമാർ നൽകിയ സ്റ്റെതസ്കോപ് വഴി സ്പന്ദനമറിഞ്ഞ ജയസൂര്യ പിന്നീട് നെഞ്ചിൽ കാതോർക്കുകയും ചെയ്തു. എല്ലാവർക്കും നന്ദി അറിയിച്ച ഗീരിഷ് അവയവദാനത്തെക്കുറിച്ച് മിഥ്യാധാരണകൾ പ്രചരിക്കുന്നതിെൻറ വിഷമവും പങ്കുവെച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.