ജനസംഖ്യ വർധന നിയന്ത്രിക്കാന്‍ കഴിയാത്തത് വെല്ലുവിളി –കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
text_fieldsഏറ്റുമാനൂര്‍: നാടിെൻറ സംസ്കാരത്തിനുവരെ ഭീഷണിയാകുന്ന ജനസംഖ്യ വര്‍ധന നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ്. ലോകത്തിെൻറ ആകെ ഭൂവിസ്തൃതിയില്‍ 2.5 ശതമാനം മാത്രം വരുന്ന ഇന്ത്യയിലെ ജനസംഖ്യ 70.5 ശതമാനമാണ്. ഭക്ഷണം, വെള്ളം, വസ്ത്രം ഇവക്കെല്ലാം ഏറെ ബുദ്ധിമുട്ടുന്ന രാജ്യത്ത് നേരെനിന്ന് കൈവീശാന്‍ പറ്റാത്ത രീതിയിലേക്കാണ് ജനസംഖ്യ വളരുന്നത്. കേരള ക്ഷേത്രസംരക്ഷണ സമിതി 51ാം വാര്‍ഷിക സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതത്തില്‍ ജനസംഖ്യ വളർച്ചാനിരക്ക് 2.17 ശതമാനം ആയിരിക്കുമ്പോള്‍ ഇസ്ലാമിലിത് 3.4 ശതമാനമാണ്. ഈ രീതി തുടര്‍ന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് ഇസ്ലാം മതത്തിലായിരിക്കും. പാകിസ്താൻ പോലെ ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും. മറ്റ് രാജ്യങ്ങള്‍ ജനസംഖ്യ നിയന്ത്രണത്തിന് മുന്‍തൂക്കം കൊടുക്കുമ്പോള്‍ നമ്മള്‍ക്ക് ഇനിയും അമാന്തിച്ചുനിൽക്കാനാകില്ല.
മലയാളം പോലുള്ള പ്രാദേശിക ഭാഷകള്‍ അന്യമാവുകയാണെന്നും സംസ്കൃതം രാഷ്ട്ര ഭാഷയായാല്‍ തെൻറ പ്രസംഗം പരിഭാഷപ്പെടുത്തുക പോലും വേണ്ടിവരില്ലെന്നും പറഞ്ഞാണ് മന്ത്രി പ്രസംഗം തുടങ്ങിയത്. സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.എം. ഗോപി അധ്യക്ഷത വഹിച്ചു. തന്ത്രി സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഉണ്ണികൃഷ്ണന് കോലേഴി, സ്വാമി ദര്‍ശനാനന്ദ സരസ്വതി, എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, പി.എന്‍. ഗോപാലകൃഷ്ണന്, അഡ്വ. എന്‍. ശങ്കര്‍ റാം, ജി.ബി. ദിനചന്ദ്രന്, എ.വി. രവി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.