കാണാതായ യുവതിയും കുഞ്ഞും കാമുകനൊപ്പം കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: കാണാതായ യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി. പാലക്കാട് വെ ണ്ണക്കര സ്വദേശിനി സുലൈഖ (34), മൂന്നര വയസ്സുള്ള മകൻ എന്നിവരെ ബന്ധുവും യുവതിയുടെ കാമുക നുമായ കോഴിക്കോട് ബിലാത്തികുളം സ്വദേശി അൽത്താഫി(24)നൊപ്പമാണ് കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും ഇടതു കൈയിലും കാലിലും കാണപ്പെട്ട മുറിവുകൾ തീപ്പൊള്ളലേറ്റതാണെന്നാരോപിച്ച് പിതാവ് കോയമ്പത്തൂർ ശെൽവപുരം സ്വദേശി സുബൈർ അലി പരാതി നൽകിയതോടെ സുലൈഖയെയും അൽത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മാങ്കാവിൽവെച്ച് ബൈക്കിൽനിന്നു വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് ഇവർ പറഞ്ഞത്.
ബീച്ച് ജനറൽ ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിൽ അപകടത്തിൽ ഉണ്ടായ പരിക്കാണെന്ന് തെളിയുകയും അപകടശേഷം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ കാണിച്ചതിെൻറ രേഖകൾ ഹാജരാക്കുകയും ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്. ഭർത്താവ് സുബൈർ അലിയുടെ വീട്ടിൽനിന്ന് ഏപ്രിൽ 20ന് യുവതി കുട്ടിയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. തുടർന്ന് ഏപ്രിൽ 27ന് യുവതിയെയും കുഞ്ഞിനേയും കാണാതായി. ഇതോടെ സുബൈർ അലി പാലക്കാട് സൗത്ത് സ്റ്റേഷനിൽ പരാതി നൽകി.
ഭാര്യക്കും കുട്ടിക്കും പിന്നാലെ ബന്ധുവായ അൽത്താഫിനെയും കാണാതായതോടെ സുബൈർ അലി കോഴിക്കോെട്ടത്തി തെരച്ചിൽ നടത്തിയപ്പോഴാണ് നടക്കാവ് പി.എം കുട്ടി റോഡിലെ വാടകവീട്ടിൽ മൂവരെയും കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഭാര്യയും കാമുകനും ചേർന്ന് ആക്രമിച്ചതാകാമെന്നും പൊള്ളിച്ചുെവന്നും സംശയം ഉയരുകയും പരാതി നൽകുകയുമായിരുന്നു. നടക്കാവ് പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും വീട്ടിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ ആക്രമിച്ചതല്ലെന്നും അപകടത്തിലാണ് പരിക്കേറ്റതെന്നും തെളിഞ്ഞതോടെ യുവതിയെയും കുട്ടിയേയും കാണാനില്ലെന്ന് കേസ് രജിസ്റ്റർ ചെയ്ത പാലക്കാട് സൗത്ത് പൊലീസിന് ഇരുവരെയും കൈമാറിയതായി നടക്കാവ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.