Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 6:20 PM IST Updated On
date_range 21 March 2019 7:34 PM ISTപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: വനിത കമീഷൻ കേസെടുത്തു
text_fieldsbookmark_border
കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച ശേഷം രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു.
അതി ഗൗരവമുള്ള സംഭവമായതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിത കമീഷൻ അംഗം എം.എസ്. താര കൊല്ലം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story