Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

text_fields
bookmark_border
police
cancel

കൊല്ലം: ഓച്ചിറയില്‍ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്. രാജസ്ഥാന്‍ കേന്ദ ്രീകരിച്ചുള്ള അന്വേഷണത്തില്‍ തട്ടിക്കൊണ്ടു പോയ മുഹമ്മദ്​ റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല.

സംഭവവുമായി ബന്ധപ്പെട്ട്​ പൊലീസ് ചൊവ്വാഴ്ച രാത്രി അനന്തു, വിപിന്‍ എന്നിവരെയും ബുധനാഴ്ചയോടെ പ്യാരി എന്നയാളെയും പിടികൂടിയിരുന്നു. ഓച്ചിറ സ്വദേശിയായ മുഹമ്മദ്​ റോഷനെയും പെൺകുട്ടിയേയും കണ്ടെത്താനുണ്ട്​. അനന്തു, വിപിൻ, പ്യാരി, റോഷൻ എന്നിവർക്കെതിരെ പോക്​സോ ചുമത്തിയിട്ടുണ്ട്​.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ​പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം മാതാപിതാക്കളെ മർദിച്ച്​ അവശരാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയതായാണ്​ പിതാവിന്റെ പരാതി. സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും മുഖ്യപ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusemaharashtrakerala newsKollam Newskidnapgirlmalayalam newsochira
News Summary - girl kidnapping; enquiry to maharashtra -kerala news
Next Story