Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ പെൺകുട്ടി​​​യെ...

കാണാതായ പെൺകുട്ടി​​​യെ കണ്ടെത്തി; യുവാവിനെതിരെ കേസ്

text_fields
bookmark_border
കാണാതായ പെൺകുട്ടി​​​യെ കണ്ടെത്തി; യുവാവിനെതിരെ കേസ്
cancel

ബദിയടുക്ക: കാണാതായ പെൺകുട്ടിയെ കോഴിക്കോട് കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ ബദിയടുക്ക പൊലീസ് പോക്​സോ നിയമപ്രകാരം കേ​െസടുത്തു. സ്​റ്റേഷൻ പരിധിയലെ 16കാരിയെ മൂന്നു ദിവസം മുമ്പ് കാണാതാ​െയന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ മൊബൈൽഫോൺ ടവർ ലോക്കേഷൻ പരിശോധനയിൽ പെൺകുട്ടിയെ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷൻ പരിസരത്തുള്ളതായി കണ്ടെത്തിയതോടെ വിവരം അവിടത്തെ പൊലീസിൽ അറിയിച്ച് കസ്​റ്റഡിയിലെടുത്ത് മഹിളാമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് ബദിയടുക്ക പൊലീസ് കൊണ്ടുവന്ന് ചോദ്യംചെയ്യലിൽ വീട്ടുകാരോട് പറഞ്ഞ്​ പോയതാ​െണന്നും താൻ രണ്ടു വർഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും മൊഴിനൽകി. യുവാവ് അസുഖത്തെ തുടർന്ന് എറണാകുളം ആശുപത്രിയിൽ ചികിത്സയിലാ​െണന്ന് അറിഞ്ഞതോടെയാണ്​ അങ്ങോട്ട് പോയത്. എന്നാൽ, മൊബൈലിൽ ബന്ധപ്പെ​െട്ടങ്കിലും പ്രതികരിക്കാത്തതിനാൽ കോഴിക്കോട് ഇറങ്ങിയതാണെന്നാണ്​ കുട്ടി മൊഴിനൽകിയത്.

ഈ യുവാവ് നേരത്തെ തന്നെ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ പൊലീസ് കേ​െസടുത്തത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വീട്ടുകാരുടെ കൂടെ വിട്ടു. പ്രതിയെ അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGirl Missing CasePocso Cases
News Summary - Girl Missing Case: Police Charge POCSO to Young Man -Kerala News
Next Story