ബാലികക്ക് പീഢനം: അറസ്റ്റിലായ വയോധികൻ റിമാൻഡിൽ
text_fieldsചെങ്ങന്നൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വയോധികൻ റിമാൻഡിലായി. ആല പെണ്ണുക്കര തെക്ക് വേടുരത്ത് കോളനിയിൽ രഞ്ജിത്ത് ഭവനത്തിൽ രാമചന്ദ്രനെയാണ് (60) പോക്സോ നിയമപ്രകാരം ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
മാതാവിെൻറ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവശേഷം വീട്ടിൽനിന്ന് ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ച ഉച്ചക്കുശേഷം എസ്.ഐ എസ്.വി. ബിജു, അഡീഷനൽ എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെണ്ണുക്കരയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ സമാന കേസ് വേറെ ഉള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.