Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്കളയിൽ മരിച്ച...

ചെങ്കളയിൽ മരിച്ച കുഞ്ഞിന്​ നിപയല്ലെന്ന്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
ചെങ്കളയിൽ മരിച്ച കുഞ്ഞിന്​ നിപയല്ലെന്ന്​ സ്​ഥിരീകരിച്ചു
cancel

ചെങ്കളയിൽ മരിച്ച കുഞ്ഞിന്​ നിപയല്ലെന്ന്​ സ്​ഥിരീകരിച്ചുകാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയില്‍ പനി ബാധിച്ച് മരിച്ച കുഞ്ഞിന്​ നിപ അല്ലെന്ന്​ സ്​ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയിലും പൂണെയിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലുമാണ്​ ഫലം നെഗറ്റീവായത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

അഞ്ച് വയസുകാരിക്ക് കഴിഞ്ഞ ദിവസമാണ്​ പനി ബാധിച്ചത്​. നില വഷളായതിനെ തുടർന്ന്​ ബുധനാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം.

പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. മരണത്തെ തുടർന്ന്​ ചെങ്കള പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah VirusChengala
News Summary - Girl who died of fever in Kasaragod tests negative for nipah
Next Story