പീഡനത്തിനിരയായ പെൺകുട്ടി അധികൃതരുടെ പീഡനപർവത്തിൽ
text_fieldsതിരുവനന്തപുരം: അമ്മയുടെ ഒത്താശയോടെ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർഭയ കേന്ദ്രത്തിൽ എത്തിച്ചിട്ടും രക്ഷയില്ല. പ്രതികൾക്ക് മുന്നിൽ കുട്ടിയെ എത്തിച്ച് മൊഴിമാറ്റാൻ സാഹചര്യമൊരുക്കുന്നത് സർക്കാർ ഏജൻസികൾ തന്നെയെന്ന് ആക്ഷേപം. കോടതിനിർദേശപ്രകാരം കുട്ടിയുടെ പിതാവിനെതിരെയടക്കം പോക്സോ നിയമപ്രകാരം കേസെടുത്തു. അതിനിടെ, കുട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ച എസ്.പി നിശാന്തിനി, മഹിള സമഖ്യ ഡയറക്ടർ പി.ഇ. ഉഷ എന്നിവർക്ക് ബാലാവകാശ കമീഷൻ സമൻസ് അയച്ചു. മൊഴിമാറ്റാൻ സമർദമുള്ളതിനാൽ കുമളി സ്വദേശിയായ പെൺകുട്ടി ഭീതിയിലാണ്. നിർബന്ധത്തിന് വഴങ്ങി വീട്ടിലെത്തിയപ്പോൾ പിതാവിൽനിന്നും പീഡനമേൽക്കേണ്ടി വന്നു കുട്ടിക്ക്.
അമ്മേയാടൊപ്പം കുമളിയിൽ താമസിക്കുേമ്പാഴാണ് വിദ്യാർഥിനിെയയും മൂത്തസഹോദരിെയയും തോട്ടം ഉടമ നിരന്തരം പീഡിപ്പിച്ചത്. കേസായപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇടുക്കി ചൈൽഡ് വെൽെഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാക്കി. സുരക്ഷിതയല്ലെന്ന് കണ്ടതിനെതുടർന്ന് തിരുവനന്തപുരത്ത് നിർഭയ കേന്ദ്രത്തിലെത്തിച്ചു. ഇതിനിടെ, കുട്ടിയുടെ കുടുംബം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തേക്ക് താമസം മാറ്റി. ഇതോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം തുടങ്ങി. വീട്ടിൽ പോകാൻ ഇഷ്ടമല്ലെന്ന് അറിയിച്ചിട്ടും മൂത്ത സഹോദരിയുടെ വിവാഹത്തിെൻറ പേരിൽ ഇടുക്കി ചൈൽഡ് വെൽെഫയർ കമ്മിറ്റിയിൽ നിന്ന് അനുകൂല വിധി നേടി. ബാലാവകാശ കമീഷനിലെ ഒരംഗവും ഉത്തരവ് നൽകി. എന്നാൽ, മദ്യപിച്ച് എത്തിയ പിതാവിനൊപ്പം പോകാൻ കുട്ടി തയാറായില്ല. ഇക്കാര്യം നിർഭയയുടെ ചുമതലയുള്ള പി.ഇ. ഉഷ ബന്ധപ്പെട്ടവരെ അറിയിെച്ചങ്കിലും ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശം.
പിതാവിനൊപ്പം വീട്ടിൽ എത്തുേമ്പാൾ തോട്ടം ഉടമ അവിടെയുണ്ടായിരുന്നതായി കുട്ടി പറയുന്നു. പിന്നീട് പിതാവിെൻറ പീഡനത്തിനും ഇരയായി. കുട്ടിയെ ബാലാവകാശ കമീഷൻ അംഗം സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ചില കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയെന്നും പറയുന്നു. ഇതിനിടെ, പിതാവ് പീഡിപ്പിച്ചത് സംബന്ധിച്ച് പി.ഇ. ഉഷ നൽകിയ പരാതിയിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.
കോടതിയിലെത്തിയ കുട്ടിയുടെ മൊഴി മാറ്റാൻ പിതാവ് നിർബന്ധിക്കുകയും ആക്രമിക്കുകയും ചെയ്തതോടെ കോടതി സ്വയം കേസെടുത്തു. പിതാവിപ്പോൾ ജയിലിലാണ്. രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച കുട്ടി 13 ദിവസം ആശുപത്രിയിലായിരുന്നു. കുട്ടിയെ തടഞ്ഞുെവച്ചു, വീട്ടുകാർക്കൊപ്പം വിട്ടില്ല എന്നുചൂണ്ടിക്കാട്ടിയാണ് ബാലാവകാശകമീഷൻ എസ്.പിക്കും ‘നിർഭയ’ക്കും നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.