കോളജ് ഹോസ്റ്റലിലെ മൊബൈല്‍, ഇന്റർനെറ്റ് നിയന്ത്രണം മൗലികാവകാശ ലംഘനം –ഹൈകോടതി
text_fieldsകൊച്ചി: കോളജ് ഹോസ്റ്റലുകളിൽ മൊബൈല്‍ ഫോണിെൻറയും ഇൻറർനെറ്റിെൻറയും ഉപയോഗത് തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമെന്ന് ഹൈകേ ാടതി. ഇൻറര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. വി. ആശയുടെ ഉത്തരവ്.
കോഴിക്കോട് ചേളന്നൂര്‍ എസ്.എൻ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥിനി ഫഹീമാ ഷിറിന് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വൈകീട്ട് ആറു മുതല്‍ രാത്രി പത്ത് വരെ ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗം വിലക്കിയതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹരജിക്കാരിയെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചാണ് മൊബൈല്‍ഫോണ്‍ നിയന്ത്രണം കൊണ്ടുവന്നതെന്നായിരുന്നു കോളജ് അധികൃതരുടെ വാദം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ തീരുമാനിക്കാനാവും വിധം പ്രായപൂര്‍ത്തിയായവരാണ് ഹോസ്റ്റലിലെ അന്തേവാസികളെന്ന് കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കാര്യങ്ങളിൽ വിദ്യാർഥികൾ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
മൊബൈല്‍ഫോണ്‍ ദുരുപയോഗം പോലെ ലാപ്ടോപ്പ് ദുരുപയോഗവും നടക്കാം. ഇത് വൈകീട്ട് ആറിനു മുമ്പോ രാത്രി 10നു ശേഷമോ ആവാം. യു.ജി.സി തന്നെ ഇപ്പോള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇൻറര്‍നെറ്റ് പോലുള്ളവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് അറിവ് സമ്പാദിക്കാനും സഹപാഠികള്‍ക്കൊപ്പം മത്സരിക്കാനുമുള്ള വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ഹനിക്കലാണ്. ഇത് അവരുടെ ഭാവി നശിപ്പിക്കുന്നു. രക്ഷിതാക്കളുടെ അഭ്യർഥന പ്രകാരം പോലും വിദ്യാർഥിനികൾക്ക് മേൽ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോളജിനാവില്ല. തുടർന്ന് ചേളന്നൂര്‍ കോളജിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കിയ കോടതി ഹരജിക്കാരിയെ തിരിച്ചെടുക്കാനും നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.