നവ ഉദാരീകരണം ഇഷ്ടമില്ലാത്തവരെ വിശേഷിപ്പിക്കുന്ന പദം –ഗീതാ ഗോപിനാഥ്
text_fieldsതിരുവനന്തപുരം: നവ ഉദാരീകരണവാദികള്‍ എന്നത് ഇഷ്ടമില്ലാത്തവരെ വിശേഷിപ്പിക്കുന്ന പദമായി മാറിയെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലതുപക്ഷ, ഇടതുപക്ഷ വ്യത്യാസങ്ങള്‍ പഴയ ഫാഷനായി മാറിക്കഴിഞ്ഞു. തന്‍െറ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വലിയ അളവില്‍ അദ്ഭുതപ്പെടുത്തിയെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒരു സാങ്കേതിക വിദഗ്ധയായാണ് താന്‍ സ്വയം വിലയിരുത്തുന്നത്. പരിശീലനം സിദ്ധിച്ച ഒരു സാമ്പത്തിക വിദഗ്ധയാണ് താന്‍. എല്ലാ പ്രത്യയശാസ്ത്ര പേരു ചാര്‍ത്തലുകളും താന്‍ നിരാകരിക്കുന്നു. നവ ഉദാരീകരണം എന്ന പദത്തിന് കൃത്യമായ നിര്‍വചനമില്ല.
നാമെല്ലാം ദരിദ്രവിഭാഗങ്ങളുടെ ഉന്നമനവും സാമൂഹികക്ഷേമവുമൊക്കെയാണ് പ്രധാനമായി കാണുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പല വഴികളുണ്ട്. ചില വഴികളില്‍നിന്ന് വ്യത്യസ്തമാണ് തന്‍െറ വഴി. എന്നാല്‍, ഏതെങ്കിലും പ്രത്യയശാസ്ത്ര ലേബലുകള്‍ക്കുള്ളില്‍ താന്‍ സ്വയം കാണുന്നില്ല -ഗീത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.