സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കും -ഗീത ഗോപിനാഥ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഉപദേശം നല്‍കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്‍കണമെന്ന് തീരുമാനിക്കും. സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു ഗീത ഗോപിനാഥ്. രാവിലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐ.എ.എസും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി ഗീത ഗോപിനാഥ് ചർച്ച നടത്തിയിരുന്നു.
നേരത്തെ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു. വേതനമില്ലാതെയാണ് കേരളാ സർക്കാറിന് ഉപദേശം നൽകുക. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധയാണ് കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ഗീതാ ഗോപിനാഥ്. നിലവിൽ ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര പ്രഫസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.