Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എന്റെ കളർ സെറ്റ്...

'എന്റെ കളർ സെറ്റ് സുഹൃത്തിന് ​കൊടുക്കണം, ഞാൻ പോകുന്നു'; കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങി വിദ്യാർഥി

text_fields
bookmark_border
എന്റെ കളർ സെറ്റ് സുഹൃത്തിന് ​കൊടുക്കണം, ഞാൻ പോകുന്നു; കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങി വിദ്യാർഥി
cancel

തിരുവനന്തപുരം: കാട്ടാക്കടയിൽ കുറിപ്പെഴുതി വെച്ചശേഷം എട്ടാം ക്ലാസ് വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂൾ വിദ്യാർഥിയാണ്.

'എന്റെ കളർ സെറ്റ് എട്ട് എയിൽ പഠിക്കുന്ന ആദിത്യന് ​കൊടുക്കണം, ഞാൻ പോകുന്നു'- എന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. പുലർച്ചെ 5.30ന് കുട്ടി കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കുട്ടിയെ പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെത്തി. നെയ്യാർ ഡാമിൽ പോയി മടങ്ങിവരുകയായിരുന്നു കുട്ടി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingStudent left home
News Summary - 'Give my colored pencils to my friend, I'm going'; The student left home after writing the note
Next Story