അഞ്ചു വര്‍ഷത്തിനിടെ രണ്ടു ലക്ഷത്തോളം പട്ടയങ്ങള്‍ നല്കി
text_fieldsകാസർകോട്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും ഇത് സര്‍വകാല റെക്കോഡാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നൂറുദിന കര്‍മപദ്ധതിയില്‍ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും 13,320 പേര്‍ക്ക് പട്ടയവിതരണവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട് ജില്ലയില്‍ 9312 പട്ടയങ്ങള്‍ നല്കി.
തിങ്കളാഴ്ച 492 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇതില്‍ 296 എണ്ണം എല്‍.ടി പട്ടയങ്ങളും 196 എണ്ണം എല്‍.എ പട്ടയങ്ങളുമാണ്. സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പദ്ധതിയുടെ ഭാഗമായി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ മധൂര്‍, ബന്തടുക്ക, എടനാട്, മീഞ്ച, ഉദുമ, കുറ്റിക്കോല്‍, പടന്ന, പിലിക്കോട്, പാലാവയല് എന്നീ ഒമ്പത് വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിർമണോദ്ഘാടനവും ഇതിെൻറ ഭാഗമായി നടത്തി.
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക എന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉയര്‍ന്ന ഏറ്റവും വലിയ ജനകീയ ആവശ്യങ്ങളിലൊന്നായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു എന്നിവര്‍ പട്ടയ വിതരണം നടത്തി. സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ, എ.ഡി.എം അതുല്‍ എസ്. നാഥ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദുമ വില്ലേജ് ഓഫിസില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് സ്വാഗതവും ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ. ബിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.