Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്ലാസ് കടയിലെ ചില്ല്...

ഗ്ലാസ് കടയിലെ ചില്ല് ശേഖരം മറിഞ്ഞു വീണ് ഉടമ മരിച്ചു

text_fields
bookmark_border
jamal-glass-house
cancel

കുറ്റ്യാടി: ഗ്ലാസ് കടയിലെ ചില്ലുശേഖരം മറിഞ്ഞ് ദേഹത്തുവീണ് ഉടമക്ക് ദാരുണ മരണം. വയനാട് റോഡിൽ പെട്രോൾ പമ്പിനു സ മീപത്തെ വി.ടി. ഗ്ലാസ് മാർട്ടിലുണ്ടായ അപകടത്തിൽ ചെറിയകുമ്പളം വടക്കത്താഴ വി.ടി. ജമാലാണ് (49) മരിച്ചത്. സമീപമുണ്ടായ ിരുന്ന മകന്​ പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. ഇരുമ്പു റാക്കിനുള്ളിൽ അട്ടിയിട്ട ഗ്ലാസ് വല ിച്ചെടുക്കുന്നതിനിടയിൽ തട്ട് തകർന്ന് ദേഹത്ത് വീഴുകയായിരുന്നു. ഓടിക്കൂടിയവർ ക്വിൻറൽ കണക്കിൽ ഭാരമുള്ള ചില്ല് ശേഖരംഎടുത്ത് മാറ്റാൻ കഴിയാതെ നിസ്സഹായരായി. ചില്ല് മുറിക്കുന്ന മേശക്കും ഗ്ലാസുകൾക്കുമിടയിലാണ് ശരീരം കുടുങ്ങ ിക്കിടന്നത്.
നാദാപുരത്ത് നിന്നെത്തിയ അഗ്​നിശമന സേനയുടെ സഹായത്തോടെ ഒരു മണിക്കൂർ പ്രയത്നിച്ചാണ് പുറത്തെടുത ്തത്. ഉടൻ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റ മകൻ ജംഷീറിന െ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടത്തിയ പലർക്കും ഉടഞ്ഞ ചില്ല് കൊണ്ട് മുറിവേറ്റു.

ജമാലി​​െൻറ പിതാവ് ഇബ്രാഹിം. മാതാവ്: അയിശു. ഭാര്യ: ഷക്കീല (കക്കട്ടിൽ). മക്കൾ: ജംഷീർ, ജസ്മൽ, ജയ്സൽ, ശാമിൽ, ഫാത്തിമ സിയ (വിദ്യാർഥി കുറ്റ്യാടി ഗവ. ഹൈസ്കൂൾ). മരുമക്കൾ: അഫ്റ (വടയം), ഫാസില (കൂട്ടാലിട), ഷംന (കുറ്റ്യാടി). സഹോദരങ്ങൾ: സുബൈദ, സൗദ, ബുഷ്റ, സാറ, സമീറ.


വി.ടി. ജമാലി​​െൻറ വിയോഗം: ​െഞട്ടൽ മാറാതെ വ്യാപാരികൾ
കുറ്റ്യാടി: ടൗണിലെ കടയിൽ വ്യാപാരി ചില്ലട്ടി ദേഹത്തു​വീണ്​ മരിച്ച സംഭവത്തിൽ ഞെട്ട​ൽ മാറാതെ വ്യാപാരികൾ. വർഷങ്ങളായി ഗ്ലാസ്​ വ്യാപാരം നടത്തുന്ന ജമാൽ വ്യാഴാഴ്​ച രാവിലെ കടയിൽ ചില്ല്​ മുറിക്കു​േമ്പാൾ​ അട്ടിയിട്ട ഗ്ലാസുകൾ ദേഹത്ത്​ പതിക്കുകയായിരുന്നു. ഒരു മണിക്കൂ​േറാളം ഗ്ലാസുകൾക്കിടയിൽ കുടുങ്ങിയ ജമാലിനെ ഫയർഫോഴ്​സ്​ എത്തിയാണ്​ പുറത്തെടുത്തത്​. അപ്പോ​​േഴക്കും ക്വിൻറൽ കണക്കിൽ ഭാരമുള്ള ചില്ലുകൾക്കും കട്ടിങ്​ ടേബിളിനും ഇടയിൽപെട്ട്​ ജീവൻ നഷ്​ടപ്പെട്ടിരുന്നു. ചില്ലു വെക്കാൻ പുതുതായി നിർമിച്ച റാക്ക്​ ഭാരം താങ്ങാനാവാതെ തകരുകയായിരുന്നത്രെ. സഹായിയായി ഒപ്പമുണ്ടായിരുന്ന മൂത്ത മകൻ ജംഷീർ പരിക്കുകളോടെ രക്ഷപ്പെട്ടു. പിതാവ്​ ഇബ്രാഹീമിനൊപ്പം കടയിൽ ചെറുപ്പംമുതലേ ഉണ്ടായിരുന്ന ജമാലിന്​ ഗ്ലാസ്​ കട്ടിങ്ങിൽ ഏറെ വൈദഗ്​ധ്യമുണ്ടായിരുന്നു. ​​ഇത്രയുംകാലത്തെ ജോലിക്കിടയിൽ വലിയ പരി​ക്കൊന്നും ഏറ്റിരുന്നില്ല.

ഏതു​ രൂപത്തിലും ചില്ല്​ മുറിക്കാൻ അറിയുന്നതിനാൽ ഇൗ ആവശ്യത്തിന്​ അധികം ആളുകളും ജമാലിനെയാണ്​ സമീപിച്ചിരുന്നത്​. വ​ളരെ സൂക്ഷ്​മതയോടെ കൈകാര്യം ചെ​േയ്യണ്ടിയിരുന്നതിനാൽ കടയിലേക്ക്​ ലോറിയിൽ എത്തുന്ന ചില്ലുകൾ ജമാലും മകനുമാണ്​ പതിവായി ഇറക്കി അട്ടിയിട്ടിരുന്നത്​. കഴിഞ്ഞദിവസം എത്തിയ ലോഡും തകർന്ന റാക്കിൽ ഉണ്ടായിരുന്നു.​ രാവിലെ ഒാർഡർ പ്രകാരം ​ചില്ല്​ മുറിക്കാൻ അട്ടിയിൽനിന്ന്​ ഉൗരിയെടുക്കു​​േമ്പാഴായിരുന്നു അപകടം. ദുരന്ത വാർത്തയറിഞ്ഞ്​ ടൗൺ ജനസാഗരമായി. ദീർഘനേരം ഗതാഗതം സ്​തംഭിച്ചു. ജമാലി​നെ ​ ആശുപത്രിയിൽ എത്തിക്കാൻ വഴിയിലേക്കുള്ള തടസ്സങ്ങളെല്ലാം നീക്കി ജനം സംവിധാനം ഒരുക്കിയിരുന്നു. ഇത്തരം അപകടം ആദ്യമായതിനാൽ രക്ഷാപ്രവർത്തകർക്കും ഫയർഫോഴ്​സിനും ആദ്യം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. പിന്നീടാണ്​ ചില്ല്​ പൊളിച്ച്​ പുറത്തെടുക്കാൻ തീരുമാനിച്ചത്​. ചില്ലു തട്ടി പലർക്കും പരിക്കേറ്റു. ചില്ല്​ മുഴുവൻ പുറത്തേക്ക്​ നീക്കുകയായിരുന്നു. മകൻ ജംഷീറിന്​ കാലി​നാണ്​ മുറിവേറ്റത്​.

വീടുകളിലെ ജനൽ ഗ്ലാസുകളിൽ ‘അജ്​ഞാതർ സ്​റ്റിക്കർ പതിക്കുന്ന സംഭവം’ നാട്ടുകാരിൽ ഭീതി പരത്തിയ കാലത്ത്​ അതി​​െൻറ രഹസ്യം ​വെളുപ്പെടുത്തിയത്​ ജമാലാണ്​. വാഹനത്തിൽ ചില്ല്​ കൊണ്ടു​വരു​േമ്പാൾ കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ പതിക്കുന്ന റബർ വാഷറാണ്​ സ്​റ്റിക്കർ എന്ന പേരിൽ പ്രചരിക്കുന്നത്​ എന്ന്​ ​ ജമാൽ മാധ്യമപ്രവർത്തകർക്ക്​ കാട്ടിത്തന്നു. അത്​ വാർത്തയായതോടെ സ്​റ്റിക്കർ പതിക്കൽ പിന്നീട്​ ഉണ്ടായില്ല. ജമാലി​​െൻറ ഇരട്ട മക്കളുടെ വിവാഹം കഴിഞ്ഞ ആഴ്​ചയായിരുന്നു നടന്നത്​.

കുറ്റ്യാടി ഗവ. ആശുപ​ത്രിയിലെ പോസ്​റ്റ്​മോർട്ടത്തിനു​ശേഷം ചെറിയകുമ്പളം വടക്കത്താഴയിലെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ ആയിരങ്ങൾ എത്തിച്ചേർന്നു. തുടർന്ന്​ പാലേരി പാറക്കടവ്​ ജുമാമസ്​ജിദിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിലും ഖബറടക്കത്തിലും വൻ ജനാവലി പ​െങ്കടുത്തു. മരണത്തിൽ അനുശോചിച്ച്​ കുറ്റ്യാടിയിൽ കടകളടച്ച്​ ഹർത്താൽ ആചരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadikerala newsmalayalam newsGlass Shop Owner dead
News Summary - Glass Shop Owner dead in Accident -Kerala News
Next Story