ൈദവവഴി തുറന്നുതന്നെ കിടക്കുന്നു
text_fieldsലോകം മുഴുക്കെ ജനങ്ങളുടെ ജീവിതചര്യകളിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിച്ച് കോവിഡ്-19 തീവ്രമായ പ്രയാണം തുടരുകതന് നെയാണ്. ഭാഷ, ദേശം, മതം, സംസ്കാരം തുടങ്ങിയ വ്യത്യസ്തതകളെയൊന്നും ഗൗനിക്കാതെ പറ്റുന്നിടത്തൊക്കെ അത് ചെന്നുകയറു കയാണ്. ലോകത്തിെൻറ നാനാദിക്കുകളിലും ഇൗ വിപത്തിൽനിന്നു കരകയറാനുള്ള ഉത്കടമായ ആഗ്രഹവും പ്രാർഥനയുമാണ്. മതവി ശ്വാസികൾ മാനസികാശ്വാസത്തിനായി ആരാധനാലയങ്ങളെയാണ് ആശ്രയിക്കാറ്. പക്ഷേ, അതിനുള്ള അനുമതിയും നിഷേധിക്കപ്പെട്ട അവസരത്തിലാണ് റമദാൻ വ്രതമാസം ആഗതമായിരിക്കുന്നത്.
ദൈവിക സ്മരണകളും പ്രാർഥനകളും കൊണ്ടു രാപ്പകലുകൾ ധന്യമാക്കി, 11 മാസത്തെ പാപക്കറകൾ തുടച്ചുനീക്കി ഹൃദയവിശുദ്ധിയും ദൈവപ്രീതിയും കരസ്ഥമാക്കുന്ന, ശരീരവും മനസ്സും സംയോജിപ്പിച്ച ഒരു മാസത്തെ ആത്മസംസ്കരണ പ്രക്രിയയാണ് റമദാൻ. ഹൃദയ വിശുദ്ധി ആർജിക്കുകയാണ് റമദാെൻറ ആത്യന്തിക ലക്ഷ്യമെന്ന് ഖുർആനും ഉണർത്തുന്നു: ‘‘സത്യവിശ്വാസികളേ, മുമ്പുള്ളവരോട് കൽപിക്കപ്പെട്ടതുപോലെതന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയത്രേ അത്’’ (ഖുർആൻ 2:183).
ശീലങ്ങളെ കീഴ്മേൽ മറിച്ച കോവിഡ് കാലത്തെ റമദാൻ വിശ്വാസികൾക്ക് കുറച്ചെങ്കിലും നിരാശ സമ്മാനിക്കുന്നുണ്ട്. ഇഫ്താർ സംഗമങ്ങളും തറാവീഹ് ജമാഅത്തുകളും ഇല്ലാത്ത, വെള്ളിയാഴ്ച ജുമുഅ പോലും മുടങ്ങിപ്പോകുന്ന നോമ്പ് കാലം വിശ്വാസികളുടെ സകലസങ്കൽപങ്ങൾക്കും അതീതമാണ്. എന്നാൽ, എല്ലാ കാര്യങ്ങളിലും ശുഭാപ്തിയിലൂന്നിയ സമീപനം കൈക്കൊള്ളാൻ പ്രേരിപ്പിക്കപ്പെടുന്ന മതത്തിെൻറ അനുയായികൾ നിരാശരാവേണ്ട സമയമല്ലിത്. വിശ്വാസിക്ക് എല്ലാ കാര്യങ്ങളിലും നന്മയുണ്ടെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. ദോഷവും പ്രതികൂലാവസ്ഥയും വരുേമ്പാൾ ക്ഷമ കൈക്കൊണ്ടാലും നന്മ വരുേമ്പാൾ സന്തോഷിച്ചാലും, പുണ്യമുണ്ടെന്നാണ് നബിപാഠം. അതിനാൽ, ഇത്തവണ റമദാനെ നഷ്ടബോധത്തോടെയോ വിഷമത്തോടെയോ വരവേൽക്കേണ്ടതില്ല. റമദാൻ എന്ന അനുഗ്രഹത്തെ ഉപയോഗപ്പെടുത്തി, അതിലൂടെ ഹൃദയവിശുദ്ധി കൈവരിക്കാനുള്ള മാനസിക തയാറെടുപ്പുകൾക്ക് സ്ഥലകാലഭേദങ്ങൾ തടസ്സമാകേണ്ടതില്ല.
പള്ളിവാതിലുകളേ അടഞ്ഞിട്ടുള്ളൂ. പടച്ച തമ്പുരാനിലേക്കുള്ള വഴി തുറന്നുതന്നെ കിടപ്പുണ്ട്. പള്ളികളിലെ സംഘനമസ്കാരങ്ങളേ മുടങ്ങിയിട്ടുള്ളൂ. വീട്ടുകാരോടൊന്നിച്ച് നമസ്കാരങ്ങളിലും സൽക്കർമങ്ങളിലും ഒത്തുചേരാൻ ഒരു തടസ്സവുമില്ല. തെൻറയും അപരെൻറയും രക്ഷക്കായി സാമൂഹിക അകലം പാലിക്കുന്നത് അവന് സഹായത്തിെൻറയും സാന്ത്വനത്തിെൻറയും കൈ നീട്ടിയിട്ടു കൊണ്ടുതന്നെയാവണം. അങ്ങനെ കഴിയുന്നത്ര പ്രാർഥനകളിൽ, സഹജീവി സ്നേഹത്തിലൂന്നിയ പ്രവർത്തനങ്ങളിൽ മുഴുകി ഈ റമദാൻ ദിനങ്ങളെ ധന്യമാക്കുക. മനസ്സറിഞ്ഞാൽ മതി, റമദാൻ ലക്ഷ്യമിടുന്ന ആത്മസംസ്കരണം നേടിയെടുക്കാൻ തടസ്സങ്ങളേതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.