ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
text_fieldsകണ്ണൂർ: മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നുവെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. 'ഗോഡ്സെക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നുവെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടായിരുന്നു ബന്ധമെന്നും കൃഷ്ണദാസ് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ്സെയുടെ കാലത്ത് എന്‍.സി. ചാറ്റര്‍ജിയായിരുന്നു ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍. എന്‍.സി. ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബപശ്ചാത്തലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു. ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ് എന്‍.സി. ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നും കൃഷ്ണദാസ് പറഞ്ഞു. ആദ്യം കൊൽക്കത്തയിൽ നിന്ന് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ.സി ചാറ്റർജി പിന്നീട് രണ്ട് തവണ തോറ്റു. അതിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചതും ജയിച്ചതും. -കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് ജീവിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധി ആർ.എസ്.എസ് ആകുമായിരുന്നെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു. അക്കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.