ഞാൻ ബി.ജെ.പിയും സംഘിയുമല്ല, യഥാർത്ഥ കമ്യൂണിസത്തിെൻറ കടുത്ത വിശ്വാസി -ഗോകുൽ സുരേഷ്
text_fieldsഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കോവിഡ് ദുരിതാശ്വാസത്തിന് സംഭാവന നല്‍കിയതിനെ വിമര്‍ശിച്ചത് വിവാദമായതോടെ നടന്‍ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത്. ‘അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും, മുസ്‍ലിം പള്ളിയാണെങ്കിലും ഇത് തെറ്റാണ്, എന്നാല്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്‍ലിം പള്ളിയില്‍ നിന്നോ സര്‍ക്കാര്‍ പണം എടുത്തിരുന്നോ?’ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഇസ്റ്റാഗ്രാമിലൂടെ ചോദിച്ചത്. ഇത് വിവാദമായതോടെയാണ് തെൻറ നിലപാട് ഫേസ്ബുക്കിലൂടെ ഗോകുൽ വിശദീകരിക്കുന്നത്.
‘ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിെൻറയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ചില മാധ്യമങ്ങള്‍ തെൻറ ഇന്‍സ്റ്റാഗ്രാം സ്റ്റോറി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. താൻ ബി.ജെ.പിയുമല്ല സംഘിയുമല്ല, എന്നാൽ സഖാവ് ഇ.കെ. നായനാരിെൻറയും സഖാവ് വി.എസ്. അച്യുതാനന്ദെൻറയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിെൻറ കടുത്ത വിശ്വാസിയാണ്’ -ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധീകരിച്ച ആളുകളോടും, നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങൾക്ക് തോന്നും വിധം ആവിഷ്കരണം ചെയ്യാൻ കഴിയുന്നതല്ല എെൻറ ആശയങ്ങളെ.
ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകൾക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ) ആരോടും പരാതിയില്ല.
അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എെൻറ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിെൻറ കാതൽ. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിെൻറയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്. ഇതിെൻറ പേരിൽ എനിക്കെതിരെ വന്ന കമെൻറുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്.
പലരും ചിലയിടങ്ങളിൽ എെൻറ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിെൻറയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാൻ ബി.ജെ.പിയുമല്ല സങ്കിയുമല്ല. എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദെൻറയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിെൻറ കടുത്ത വിശ്വാസിയാണ്.
കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിെൻറ പോർട്ടലിൽ വ്യക്തിപരമായി പലർക്കും കമെൻറിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാൽ ഏഷ്യാനെറ്റിെൻറ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.
ഇതൊക്കെ കണ്ട് അവർ ആസ്വദിക്കുന്നു എന്നൊരു തോന്നൽ. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാൻ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങൾ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.