ഗോകുലം ഗ്രൂപ് സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു
text_fieldsകൊച്ചി/ ചെെന്നെ/ വടകര: ഗോകുലം ഗ്രൂപ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിെൻറ റെയ്ഡ്. ഗോകുലം ഗോപാലെൻറ ഉടമസ്ഥതയിെല ശ്രീഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാന്‍സിെൻറ സംസ്ഥാനത്തെ വിവിധ ശാഖകളിലടക്കം ഗ്രൂപ്പിെൻറ എല്ലാ ശാഖകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗോപാലെൻറ വസതികളിലും ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്. ചെന്നൈ കോടമ്പാക്കത്തെ ആസ്ഥാനത്തും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 80 ഒാഫിസുകളിലുമായിരുന്നു പരിശോധന. തമിഴ്നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഒാളം ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ പരിശോധന നടന്നത്. ചെന്നൈ അശോകപുരത്തെ ഹോട്ടൽ ഗോകുലം പാർക്ക് ഉൾപ്പെടെ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പ് ചെന്നൈ ഡയറക്ടറേറ്റിെൻറ നേതൃത്വത്തിലാണ് റെയ്ഡ്.
ശ്രീഗോകുലം ചിറ്റ്‌സിെൻറ പ്രവര്‍ത്തനങ്ങള്‍ കുറച്ചുനാളായി ആദായനികുതി വകുപ്പിെൻറ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ ചെന്നൈ ഡയറക്ടറേറ്റ് നിര്‍ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖയും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഗോപാലെൻറ ഉടമസ്ഥതയിെല കലൂരിലെ ഗോകുലം ഹോട്ടലിലും എറണാകുളത്തെ വസതിയിലും റെയ്ഡ് നടന്നു. സിനിമ നിര്‍മാണക്കമ്പനിയുടെ ഓഫിസിലും പരിശോധനയുണ്ടായി. പിടിച്ചെടുത്ത രേഖകള്‍ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വടകരയിൽ ഗോകുലം ഗോപാലെൻറ പുതുപ്പണത്തുള്ള വീട്, ഗോകുലം പബ്ലിക് സ്കൂൾ കുരിക്കിലാട്, മേഴ്സി കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാവിലെ ആറു മുതൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. വടകരയിലെ ഗോകുലം ടവറിൽ പ്രവർത്തിക്കുന്ന ഗോകുലത്തിെൻറ ഡി.ജി.എം.ഓഫിസ്, വടകര ബ്രാഞ്ച് ഓഫിസ് എന്നിവിടങ്ങളിലും കാലത്തുതന്നെ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയിരുന്നു. എന്നാൽ, ഓർക്കാട്ടേരിയിൽ ഗോകുലത്തിെൻറ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നടക്കുന്നതിനാൽ വടകര ഓഫിസിന് അവധി നൽകിയതിനാൻ റെയ്ഡ് നടത്താൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.