സ്വര്‍ണ ഏജൻറുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി കവർച്ച: രണ്ടുപേര്‍ പിടിയിൽ
text_fieldsകവർച്ചാകേസിൽ അറസ്റ്റിലായവർ
മഞ്ചേശ്വരം: മംഗളൂരുവിലെ സ്വര്‍ണ ഏജൻറുമാരെ മഞ്ചേശ്വരത്ത് കാറില്‍ തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു.
കര്‍ണാടക ബണ്ട്വാള്‍ മുണ്ടുഗോളിലെ അബ്ദുല്‍നാസര്‍ (27), തലപ്പാടി ഹിദായത്ത് നഗറിലെ അബ്ദുല്റഹ്മാന് (45) എന്നിവരാണ് അറസ്റ്റിലായത്.
മറ്റു ഏഴുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മഹാരാഷ്ട്ര സ്വദേശികളും മംഗളൂരുവില്‍ താമസക്കാരുമായ അവിനാഷ്, മഹേഷ് എന്നിവരെയാണ് ഡിസംബര്‍ 10ന് പുലർച്ച രണ്ടു കാറുകളിലെത്തിയ മുഖംമൂടിധാരികളായ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.