വിശ്വാസ്യതയുള്ള സ്വർണ വ്യാപാര സ്ഥാപനങ്ങളോടാണ് ജനങ്ങൾക്ക് ആഭിമുഖ്യം -മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: ഏറ്റവും നല്ല വിശ്വാസ്യതയോടെ സ്വർണവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോടും പ്രസ്ഥാനങ്ങളോടും ജനങ്ങൾക്ക് കൂടുതൽ വിശ്വാസവും ആഭിമുഖ്യവുമുണ്ടാകുമെന്ന് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു. ജ്വല്ലറി മേഖലയിലെ ഉടമസ്ഥരും തൊഴിലാളികളും നിർമാതാക്കളും ഉൾക്കൊള്ളുന്ന പുതിയ സംഘടനയായ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിങ് മർച്ചന്റ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജി.ഡി.എം.എം.എ സംസ്ഥാന പ്രസിഡന്റും അൽ മുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ് ചെയർമാനുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ജ്വല്ലറി ഉടമകൾ, ചെറുകിട നിർമാതാക്കൾ എന്നിവരുടെ ക്ഷേമത്തിനും സഹായത്തിനും സ്വർണസഹായി, സ്വർണസുരക്ഷ എന്നീ പദ്ധതികളും ജീവനക്കാർക്കും നിർമാണ തൊഴിലാളികൾക്കും ആശ്വാസമേകുന്ന ഗോൾഡ് ഹെൽപ് എന്ന പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയുമുണ്ടായി.
ജി.ഡി.എം.എം.എ സംസ്ഥാന ഭാരവാഹികളെയും സ്വർണ വ്യാപാര മേഖലയിലെ പഴയകാല പ്രവർത്തകരെയും യോഗത്തിൽ ആദരിച്ചു. കെ. മുരളീധരൻ എം.പി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമപദ്ധതി സഹായ വിതരണം കുറുക്കോളി മൊയ്തീൻ എം.എൽ.എയും ചികിത്സ സഹായ വിതരണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനും നിർവഹിച്ചു. എ.എം. ആരിഫ് എം.പി, ഡോ. പുനലൂർ സോമരാജൻ, അഡ്വ. എം.ഐ. സിറാജുദ്ദീൻ, ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട്, ട്രഷറർ നാസർ അൽ ഹാദി, ഓർഗനൈസിങ് സെക്രട്ടറി ജോബി സി. ജോസ്, കോഓഡിനേറ്റർ ജോയ് കെ.ഐ, ജോയന്റ് സെക്രട്ടറി നിതിൻ ദാസ്, കരമന ബയാർ, സംസ്ഥാന, ജില്ല ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.