26 പവനും 10 ലക്ഷവുമായി മുങ്ങിയ ഭർതൃമതിയും കാമുകനും പിടിയിൽ
text_fieldsചവറ: ലക്ഷങ്ങളുമായി കടന്ന രണ്ടു കുട്ടികളുടെ മാതാവായ യുവതി ഭർത്താവിെൻറ സ്ഥാപനത്തിലെ ജീവനക്കാരനായ കാമുകനൊപ്പം 19 ദിവസത്തിനു ശേഷം പൊലീസിെൻറ വലയിലായി. ചവറയിൽനിന്നും കാമുകെൻറ ആഡംബര ബൈക്കിൽ മുങ്ങിയ ഇവരെ വയനാടുനിന്നാണ് അറസ്റ്റ് ചെയ്തത്. ചവറ സ്വദേശിയായ അനു മൻസിലിൽ പൊന്നു ഹാഷിമാണ് (28) ഭർത്താവിെൻറ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പന്മന വത്തുചേരി അൽത്താഫുമായി (23) നാടുവിട്ടത്. സെപ്റ്റംബർ 18നായിരുന്നു സംഭവം.
ചവറയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന യുവാവിെൻറ ഭാര്യയായ പൊന്നു നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് 26 പവെൻറ സ്വർണവും ചിട്ടി പിടിച്ച ലക്ഷക്കണക്കിന് രൂപയും ഭർത്താവ് വിശ്വസിച്ച് ഭാര്യയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ച ആറു ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. ഇരുവരും തമ്മിെല സൗഹൃദം അറിഞ്ഞ ഭർത്താവ് എട്ടു മാസം മുമ്പ് യുവാവിനെ കടയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീടും ഇവർ സൗഹൃദം തുടർന്നു. ഭർത്താവിെൻറ വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
രണ്ടു ദിവസം മുമ്പ് യുവതി സ്വന്തം അക്കൗണ്ടിൽനിന്നും 40,000 രൂപ വയനാട് സുൽത്താൻ ബത്തേരിയിെല എ.ടി.എമ്മിൽനിന്ന് പിൻവലിച്ച വിവരം ലഭിച്ചതോടെ ചവറ പൊലീസ് സംഘം വയനാട് എത്തുകയായിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് വയനാെട്ട മറ്റൊരു എ.ടി.എമ്മിൽനിന്ന് വീണ്ടും 40,000 രൂപ പിൻവലിച്ചു.
ഇതിനിടയിൽ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭിച്ച ഫോൺ നമ്പറാണ് തുമ്പായത്. വീട് വിട്ട ഇരുവരും നേരെ കോട്ടയം, എറണാകുളം, മലപ്പുറം, ബംഗളൂരു, ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷമാണ് ബൈക്കിൽ വയനാട് എത്തുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്. 2,40,000 രൂപയും എട്ട് പവൻ സ്വർണവും ബാങ്ക് അക്കൗണ്ടിലെ അഞ്ചു ലക്ഷം രൂപയും ചിട്ടി രേഖകളും കൈമാറാമെന്ന് സമ്മതിച്ച യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.