സ്വർണലേലത്തിൽ ക്രമക്കേട്: ജീവനക്കാരിൽ നിന്ന് 68.32 ലക്ഷം ഈടാക്കും
text_fieldsകൽപറ്റ: പണയംവെച്ച സ്വർണം ലേലം ചെയ്തതിൽ ബാങ്കിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തലിൽ ജില്ല ബാങ്ക് ജനറൽ മാനേജർ അടക്കം അഞ്ച് ജീവനക്കാരിൽനിന്ന് 68,32,918 രൂപ ഇൗടാക്കാൻ സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവ്.
വയനാട് ജില്ല സഹകരണ ബാങ്കിൽ 2013-14, 2014^15, 2015-16 വർഷങ്ങളിൽ നടന്ന ക്രമക്കേട് സഹകരണ വകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് രജിസ്ട്രാർ ഡോ. നരസിംഹുകാരി ടി.എൽ. റെഡ്ഡി സഹകരണ നിയമം 68(2) പ്രകാരം കർശന നിർദേശം നൽകിയത്.
കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത സ്വർണം േലലത്തിൽ വിറ്റ കാലയളവിൽ ജില്ല ബാങ്കിൽ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് സെക്ഷനിൽ സുപ്രണ്ടുമാരായിരുന്ന ടി. കെ. ഹരിദാസ്, ശാന്തമ്മ സി. മാത്യു ( 8,54,114 രൂപ വീതം), ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ശശിധരൻ നായർ, എം. പി. ഷിബു , ജനറൽ മാനേജർ പി. ഗോപകുമാർ (17,08,230 രൂപ വീതം) എന്നിവർക്കെതിരെയാണ് നടപടി.
12 ശതമാനം പലിശയടക്കം തുക രണ്ടു മാസത്തിനകം അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കും.
പണയ തോതിനെക്കാൾ സ്വർണത്തിന് വില കുറഞ്ഞപ്പോൾ തിരിച്ചടവിന് ശാഖ മാനേജർമാർക്ക് വിവരം നൽകുന്നതുൾപ്പെടെ സ്വർണലേലത്തിലെ വിവിധ വീഴ്ചകളിൽ ജില്ല ജോ. രജിസ്ട്രാർ ഓഫിസിലെ ഡെപ്യൂട്ടി രജിസ്ട്രാർ നടത്തിയ പരിശോധനയും ക്രമക്കേട് ചൂണ്ടിക്കാണിച്ച് ജോ. രജിസ്ട്രാർ നൽകിയ റിപ്പോർട്ടും ജീവനക്കാരുടെ മറുപടിയും പരിഗണിച്ചാണ് നടപടി.
വിപണിയിലെ ഏറ്റക്കുറച്ചിലും ബാങ്കിന് സംഭവിക്കുന്ന ലാഭ നഷ്ടങ്ങളും വിലയിരുത്തുന്നതിലും ബന്ധെപ്പട്ടവരെ വിവരം അറിയിക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.
സ്വർണം ലേലം ചെയ്യുന്നതിൽ തട്ടിപ്പ് വ്യാപകം
കൽപറ്റ: ബാങ്കുകളിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാത്ത സാഹചര്യത്തിൽ ലേലം ചെയ്ത് വിൽക്കുന്നതിൽ സംസ്ഥാനത്ത് വ്യാപക തട്ടിപ്പ്. പണയ സ്വർണം ലേലത്തിനെടുക്കുന്ന സംഘങ്ങൾ വർഷങ്ങളായി സജീവമാണ്. ചില ഭരണസമിതിയംഗങ്ങളും ബാങ്ക് ജീവനക്കാരും ഇതിൽ കണ്ണികളാണ്.
സാധാരണക്കാർ ലേലത്തിെൻറ നാലയലത്തു പോലും എത്താറില്ലെന്ന് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു. പത്രപരസ്യത്തിെൻറ െചലവ് അടക്കം ലേലം പിടിക്കുന്ന ആൾ നൽകണം.
പണയകാലാവധി കഴിഞ്ഞ സ്വർണാഭരണങ്ങൾ ഓേരാന്നായി ലേലം ചെയ്യാതെ മൊത്തം വിൽപന നടത്തുകയാണ് പലയിടത്തുമുള്ള രീതി. അപ്പോൾ ചെറുകിടക്കാർ പുറത്താവും. പഴയ സ്വർണം കൈക്കലാക്കുന്നവർ ഇത് തങ്കമാക്കി വിൽക്കുകയാണ് പതിവ്. മഹാരാഷ്ട്ര സ്വദേശികളായ ചിലർ വർഷങ്ങളായി ഈ രംഗത്തുണ്ട്.
അവധി കഴിഞ്ഞ സ്വർണാഭരണങ്ങൾ, ലേലം ചെയ്യാതെ 'കൈക്കലാക്കുന്ന' ലോബി ചില ബാങ്കുകളിലും ഉണ്ട്. ഇതിനെക്കുറിച്ച് പരാതി ഉയർന്നാൽ പോലും അന്വേഷണം ഉണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.