എട്ടുവർഷംമുമ്പ് കുട്ടികൾക്ക് വീണുകിട്ടിയ സ്വർണം ഖജനാവിലേക്ക്
text_fieldsകോഴിക്കോട്: എട്ടുവർഷങ്ങൾക്കപ്പുറം വിനോദയാത്രക്ക് പോയ സ്കൂൾകുട്ടികൾക്ക് വീണുകിട്ടിയ രണ്ടുപവർ സ്വർണം വിവാദങ്ങൾക്കൊടുവിൽ സർക്കാർ ഖജനാവിലേക്ക്.
2012 ജനുവരിയിൽ ഉൗട്ടിക്ക് വിനോദയാത്രക്ക് പോയ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് നിലമ്പൂർ വഴിക്കടവിലെ ഹോട്ടൽ പരിസരത്തുനിന്ന് രണ്ടുപവൻ ആഭരണം വീണു കിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സത്യസന്ധരായ വിദ്യാർഥികൾ സ്വർണം അധ്യാപകരെ ഏൽപിച്ചു. അധ്യാപകരാകെട്ട 40,000 രൂപക്ക് വിറ്റൂ. തുടർന്നുണ്ടായ കോലാഹലം ഉൗമക്കത്തിലൂടെ കോഴിക്കോട് ജില്ലാകലക്ടറുടെ മുന്നിലെത്തി. അധ്യാപകർക്കിടയിൽ അക്കാലത്തുനിലനിന്ന ചേരിപ്പോരാണ് സംഭവം ഒതുക്കാനുള്ള ഒരുവിഭാഗത്തിെൻറ നീക്കം പൊളിച്ചത്.
കലക്ടർ സംഭവം അന്വേഷിക്കാൻ താമരശ്ശേരി പൊലീസിന് നിർദ്ദേശം നൽകി. സംഭവം സ്കൂൾ പി.ടി.എക്കു മുന്നിലുമെത്തി. പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതോടെ സ്വർണം പൊങ്ങി. പണം മടക്കിക്കൊടുത്ത് വിറ്റ സ്വർണം തിരിച്ചെടുത്തു.
സ്കൂൾ വികസനത്തിന് ഉപയോഗിക്കാനാണ് സ്വർണം വിറ്റതെന്ന് അന്നത്തെ ഹെഡ്മാസ്റ്റർ പറഞ്ഞെങ്കിലും കളഞ്ഞുകിട്ടിയ മുതലിന് നിയമപടപടികൾ ബാധകമായതിനാൽ സ്വർണം പുതുപ്പാടി സഹകരണബാങ്കിെൻറ ഇൗങ്ങാപ്പുഴ ഹെഡ്ഒാഫിസ് ലോക്കറിലേക്ക് മാറ്റി.
എട്ടുവർഷത്തെ ലോക്കർ വാസത്തിനുശേഷം നിയമനടപടിക്കായി സ്വർണം ജില്ലാകലക്ടർക്കുകൈമാറി. തുടർന്ന് കലക്ടർ മുപ്പതുദിവസത്തിനകം അവകാശികളെത്തിയില്ലെങ്കിൽ പൊന്ന് സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്ന് പത്രപരസ്യം നൽകി.
ഇതുവരെ അവകാശമുന്നയിച്ച് ആരുത്തൊത്തതിനാൽ സ്വർണം ലേലംചെയ്ത് മുതൽ ഖജനാവിലേക്കെത്തിക്കാൻ നടപടികളാരംഭിച്ചു. ആഭരണം 2012ൽ അധ്യാപകർ വഴിക്കടവ് സ് റ്റേഷനിലേൽപിക്കേണ്ടതായിരുന്നു.
അങ്ങനെചെയ്തിരുന്നെങ്കിൽ ഇത് ചിലപ്പോൾ ഉടമസ്ഥർക്കു ലഭിക്കുമായിരുന്നു. സ്വർണം വീണുകിട്ടിയ കാലത്ത് ശരാശരി 20,000 രൂപയായിരുന്നു പവെൻറ വിലയെങ്കിൽ ഇന്ന് വില 40000 കടന്നതിനാൽ 80000 രൂപക്കുമേൽ സർക്കാറിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.