സ്വർണ നിക്ഷേപത്തട്ടിപ്പ് കേസ്: എം.സി. ഖമറുദീന് എം.എല്‍.എക്ക് കൂടുതൽ കേസുകളിൽ ജാമ്യം
text_fieldsകാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക് കൂടുതൽ കേസുകളിൽ ജാമ്യം. 25 കേസുകളിൽ കൂടിയാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 കേസിലും കാസർകോട് സി.ജെ.എം കോടതി 11 കേസിലുമാണ് ജാമ്യം നൽകിയത്.
കഴിഞ്ഞയാഴ്ച കോടതി 24 കേസുകളിലും ഹൈകോടതി മൂന്ന് കേസുകളിലും ജാമ്യം അനുവദിച്ചിരുന്നു. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. സ്വർണ നിക്ഷേപത്തട്ടിപ്പ് കേസിൽ ആകെ 148 കേസുകളാണുള്ളത്.
ഇതിൽ 52 കേസുകളിൽ ജാമ്യം ലഭിച്ചുകഴിഞ്ഞു. ഇനി 96 കേസാണ് ബാക്കിയുള്ളത്. വെള്ളിയാഴ്ച 16 കേസുകൾകൂടി കാസർകോട് സി.ജെ.എം കോടതി പരിഗണിക്കും. ശേഷിക്കുന്ന കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചനം സാധ്യമാകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.