സ്വർണപ്പണയ വായ്പതട്ടിപ്പിന് തടയിടാനൊരുങ്ങി സഹകരണ വകുപ്പ്
text_fieldsകൊല്ലം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിെലയും സ്വർണപ്പണയ വായ്പ തട്ടിപ്പുകൾക്ക് തടയിടാൻ സഹകരണവകുപ്പ് നടപടി തുടങ്ങി. വ്യാജ സ്വർണ ഉരുപ്പടികൾ ഇൗടായി നൽകി വായ്പ തരപ്പെടുത്തുന്നത് സംബന്ധിച്ച ക്രമക്കേടുകൾ വ്യാപകമായ സാഹചര്യത്തിലാണിത്. നിലവിൽ പണയത്തിലുള്ള സ്വർണാഭരണങ്ങൾ പരിശോധിച്ച് തൂക്കത്തിലെ കൃത്യതയും പരിശുദ്ധിയും തിട്ടപ്പെടുത്താൻ എല്ലാ സഹകരണസ്ഥാപനങ്ങളിലും പ്രത്യേക കമ്മിറ്റിയെ നിശ്ചയിക്കും.
സഹകരണസംഘം സെക്രട്ടറി/ചീഫ് എക്സിക്യൂട്ടിവ്, സംഘം ജീവനക്കാരിൽനിന്ന് ഒരു പ്രതിനിധി, ഭരണസമിതിയംഗം, ഒരു അപ്രൈസർ (അതേ സംഘത്തിലെ ജീവനക്കാരൻ അല്ലാത്തയാൾ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപവത്കരിക്കുക. സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ പണയ സ്വർണത്തിെൻറയും ആധികാരികത കമ്മിറ്റി പരിശോധിക്കും. തുടർന്ന് നിശ്ചിതമാതൃകയിലുള്ള സാക്ഷ്യപത്രത്തിെൻറ മൂന്ന് പകർപ്പുകൾ തയാറാക്കി ഒന്ന് അതാത് ശാഖയിലും മറ്റൊന്ന് സംഘം/ബാങ്ക് ഹെഡ് ഒാഫിസിലും സമർപ്പിക്കണം.
പകർപ്പുകളിലൊന്ന് അതാത് ജില്ല േജായൻറ് രജിസ്ട്രാർക്കാണ് (ജനറൽ) നൽകേണ്ടത്. മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തി സാക്ഷ്യപത്രം തയാറാക്കണമെന്നാണ് സഹകരണസംഘം രജിസ്ട്രാർ ആവശ്യപ്പെട്ടിട്ടുള്ളത്. പരിശോധനസംഘം തയാറാക്കി ബാങ്കിൽ സൂക്ഷിക്കുന്ന സാക്ഷ്യപത്രം സഹകരണ വകുപ്പ് ഒാഡിറ്റർമാർ പരിശോധന നടത്തുേമ്പാൾ ഹാജരാക്കണം. ഇത് കണ്ട് ബോധ്യപ്പെെട്ടന്ന് ഒാഡിറ്റർമാർ സാക്ഷ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
ഇത്തരത്തിൽ പരിശോധനയും സാക്ഷ്യപ്പെടുത്തലും നടന്ന സംഘത്തിൽ പിന്നീട് സ്വർണപ്പണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദിത്തം ബന്ധപ്പെട്ട പരിശോധന കമ്മിറ്റിക്കും ഭരണസമിതിക്കുമായിരിക്കുമെന്നും ഇതുസംബന്ധിച്ച ഉത്തവിൽ മുന്നറിയിപ്പ് നൽകുന്നു. മാർച്ച് ആദ്യവാരത്തോടെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പ്രേത്യക കമ്മിറ്റികൾ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. കമ്മിറ്റികൾ നടപടിക്രമം പൂർത്തിയാക്കി ആദ്യ സാക്ഷ്യപത്രം മാർച്ച് 15ന് മുമ്പ് സമർപ്പിക്കാനും സഹകരണവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.