തൈക്വാൻഡോയിൽ പെൺകരുത്തായി ഗന്യ
text_fieldsകാസർകോട്: സംസ്ഥാന സ്കൂൾ ഗെയിംസിൽ തൈക്വാൻഡോയിൽ സ്വർണമെഡൽ നേടി വിദ്യാർഥിനി അഭിമാനമായി. എടനീർ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻ. ഗന്യയാണ് ഈ നേട്ടത്തിന് അർഹയായത്. 17 വയസ്സിന് താഴെ പെൺകുട്ടികളുടെ 50-65 കി.ഗ്രാം വിഭാഗത്തിലാണ് ഗന്യ മികവുകാട്ടിയത്.
തൈക്വാൻഡോയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ കാസർകോടിന് ഓവറോൾ കിരീടം നേടുന്നതിലും ഗന്യ പങ്കുവഹിച്ചു. ഈ വിജയത്തോടെ മധ്യപദേശിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലേക്കും ഗന്യ യോഗ്യതനേടി. കാസർകോട് യോദ്ധ തൈക്വാൻഡോ അക്കാദമിയിലെ ജയൻ പൊയിനാച്ചിയുടെ കീഴിലാണ് പരിശീലനം. സ്വകാര്യ സ്ഥാപനത്തിൽ മാനേജറായ കറന്തക്കാട്ടെ ബി. നവീൻ കുമാർ-കാസർകോട് കിംസ് ആശുപത്രി ഫ്രന്റ് ഓഫിസ് മാനേജർ രാജേശ്വരി ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.