Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 5:11 AM GMT Updated On
date_range 22 July 2020 5:11 AM GMTറെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 520 രൂപ
text_fieldsbookmark_border
കൊച്ചി: വീണ്ടും റെക്കോർഡിട്ട് സ്വർണവില. ഇന്ന് 520രൂപ വർധിച്ച് പവന് 37000ന് മുകളിലെത്തി. ഇതോടെ രണ്ടു ദിവസത്തിനിടെ 680 രൂപയാണ് വർധിച്ചിത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 37,280 രൂപ നൽകണം. തുടർച്ചയായി മാറ്റങ്ങളില്ലാതെ തുടർന്ന വിലയിൽ ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന്‍റെ വില 65 രൂപ ഉയർന്ന് 4660ലെത്തി.
ജൂലൈ ആറിന് 35,800ലേക്ക് പവന്‍റെ വില താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വർധനയായിരുന്നു. ഇടക്ക് മാറ്റമില്ലാതെയും തുടർന്നിരുന്നു. ഇതോടെ ഈ വർഷം പവന്‍റെ വിലയിൽ 7760 രൂപയാണ് കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story