ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു
text_fieldsകോഴിക്കോട്: ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. തിങ്കളാഴ്ച രാവിലെ 8.35ന് രാമനാട്ടുകരയില്‍നിന്ന്കോഴിക്കോേട്ടക്കുള്ള ബസ്യാത്രക്കിടെയാണ് 1.68 കിലോ സ്വര്‍ണം നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ടു കസബ സി.ഐ പി. പ്രമോദിെൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.
രാമനാട്ടുകരയിലെ മുബാറക്ക് ജ്വല്ലറിയിലെ ജീവനക്കാരനായ അബ്ദുൽ ഗഫൂറാണ് സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്യാനായി ചിന്താവളപ്പിലെ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നത്. രണ്ടു വര്‍ഷമായി ഇയാൾതന്നെയാണ് ഹാള്‍മാര്‍ക്കിങ്ങിനുള്ള സ്വര്‍ണം കൊണ്ടുവരാറുള്ളത്. കെ.എസ്.ആർ.ടി.സി ബസിലാണ് സ്ഥിരമായി യാത്ര. ഇന്നലേയും കെ.എസ്.ആർ.ടി.സി. ബസില്‍ കയറി. തിരക്കായതിനാല്‍ ചവിട്ടുപടിക്കും കണ്ടക്ടറുടെ സീറ്റിനുമിടയിലുള്ള സ്ഥലത്ത് ബാഗ് െവച്ച് തൊട്ടടുത്തുതന്നെ നിന്നു.
വഴിക്കടവില്‍നിന്നും കോഴിക്കോേട്ടക്കുള്ള റൂട്ടില്‍ സ്വകാര്യ ബസ് സര്‍വിസ് മുടങ്ങിയതിനാല്‍ ബസില്‍ സാധാരണയിലും കൂടുതൽ തിരക്കുണ്ടായിരുന്നു. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാഗുമായി പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്നു കസബ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്വര്‍ണം സൂക്ഷിച്ച ബാഗിനു പൂട്ടുണ്ടായിരുന്നില്ല. സിബ് തുറന്ന് സ്വര്‍ണമെടുത്ത ശേഷം അത് അടക്കുകയും ചെയ്തിട്ടുണ്ട്. രാമനാട്ടുകരയില്‍ ബസ് നിര്‍ത്തിയതിന് ശേഷം പിന്നീട് ആറു സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടുണ്ട്. ഇവിടുത്തെ കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. സ്ഥിരം മോഷ്ടാക്കളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.
ഇതിനു പുറമേ സമീപ കാലത്ത് ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അബ്ദുൽ ഗഫൂര്‍ സ്വര്‍ണം ഹാള്‍മാർക്ക് ചെയ്യാന്‍ എത്താറുണ്ട്. ഇത് മുന്‍കൂട്ടി അറിയാവുന്ന ആരെങ്കിലുമാണോ കവര്‍ച്ച നടത്തിയതെന്നും പൊലീസ് പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.