1.69 േകാടിയുടെ മുക്കുപണ്ട തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
text_fieldsകോഴിക്കോട്: അഞ്ചരക്കിലോ മുക്കുപണ്ടം ബാങ്കിൽ പണയംവെച്ച് 1.69 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിെൻറ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
പി.എം. താജ് റോഡിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണമെന്ന വ്യാജേന ആഭരണങ്ങൾ പണയംെവച്ച് സ്ത്രീയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് കേസിെൻറ തുടരന്വേഷണമാണ് ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് സംശയിക്കുന്നത്.
ഇതേകുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിലെ ഒന്നാംപ്രതി വയനാട് ഇരുളം മണവയൽ അങ്ങാടിേശ്ശരി പുതിയേടത്ത് കെ.കെ. ബിന്ദുവിെൻറ അറസ്റ്റോെടയാണ് വലിയ തട്ടിപ്പിെൻറ ചുരുളഴിഞ്ഞത്.
മുമ്പ് ചിട്ടി തട്ടിപ്പുകേസിൽ പ്രതിയായ ഇവര്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. നടക്കാവ് ബിലാത്തികുളത്തെ വാടക ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പരാതിയില്‍ പരാമര്‍ശിച്ച ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ എട്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.
ജില്ല ക്രൈംബ്രാഞ്ചിലേയും ടൗണ്‍ പൊലീസിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ രാധാകൃഷ്ണെൻറ നേതൃത്വത്തിലാണ് അന്വേഷണം. 2020 ഫെബ്രുവരി മുതല്‍ ഒമ്പതു അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജ സ്വര്‍ണം ബാങ്കില്‍ പണയം െവച്ചത്. ബാങ്കിെൻറ വാര്‍ഷിക ഓഡിറ്റിലാണ് തട്ടിപ്പുവിവരം പുറത്താവുന്നത്. ഇതോടെ അധികൃതര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബിന്ദുവിെൻറ ഉടമസ്ഥതയിലുള്ള പി.എം. താജ് റോഡിലെ പിങ്ക് ബ്യൂട്ടി പാര്‍ലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിങ് യൂനിറ്റിലും പൊലീസ് പരിശോധന നടത്തി വ്യാജസ്വര്‍ണം പിടികൂടിയിരുന്നു.
വ്യാജ സ്വര്‍ണം തൃശൂരിലെ പൂങ്കുന്നത്തെ ആഭരണ നിര്‍മാണശാലയില്‍നിന്നാണ് വാങ്ങിയതെന്ന് െതളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. വ്യാജ സ്വര്‍ണം വാങ്ങാനായി ഇവര്‍ക്ക് 90 ലക്ഷം രൂപ ചെലവായതായാണ് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.