വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി
text_fieldsവലിയതുറ: തിരുവനന്തപുരം ആന്താരാഷ്ട വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി 545.3 ഗ്രാം സ്വര്‍ണം പിടികൂടി.
ചൊവ്വാഴ്ച ശ്രീലങ്കന്‍ എയര്‍ലെന്‍സില്‍ വന്ന യാത്രക്കാരനില്‍ നിന്ന് അധികൃതര്‍ നടത്തിയ ദേഹപരിശോധനയില്‍ അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന 24 കാരറ്റിന്റെ നാല് സ്വര്‍ണ ബാറുകളാണ് പിടിച്ചെടുത്തത്. 319.94 ഗ്രാം ഭാരം വരും. പൊതു വിപണിയില്‍ 20.12 ലക്ഷം രൂപ വില വരുന്നതായി അധികൃതര്‍ പറഞ്ഞു. രണ്ടാമത്തെ കേസില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരൻ സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 24 കാരറ്റിന്റെ 145.330 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇയാളില്‍ നിന്നുതന്നെ 50.05 ഗ്രാം തൂക്കം വരുന്ന ഒരു ജോടി കൊലുസും 29.980 ഗ്രാം തൂക്കം വരുന്ന ഒരു വളയും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.