Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി
cancel
camera_alt

വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം  

ശംഖുംമുഖം: വിദേശത്തുനിന്ന്​ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം എയർ കസ്​റ്റംസ് അധികൃതർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി.

തമിഴ്നാട് അരയനല്ലൂർ സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദുബായിൽ നി​െന്നത്തിയ എമിറേറ്റ്സി​െൻറ ഇ.കെ 522 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.

400 ഗ്രാം തൂക്കം വരുന്ന സ്വർണം വിവിധ രൂപങ്ങളിലാക്കി ടോയ്സ് കാർ, ക്രീം, ചോക്ലറ്റ് ക്രീം എന്നിവക്കുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

എയർ കസ്​റ്റംസ് ഡെപ്യൂട്ടി കമീഷണർ പ്രദീപി​െൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ രാമചന്ദ്രൻ, പുഷ്പ, രാജീവ് രാജൻ, സെലിന, ഇൻസ്പെക്ടർമാരായ ഷിബു വിൻസെൻറ്​, വിശാഖ്, രാംകുമാർ, ബാൽ മുകന്ദ് എന്നിവരടക്കുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingtrivandrum airport
News Summary - gold seized from trivandrum airport
Next Story