കരിപ്പൂരിൽ 55 ലക്ഷത്തിന്റെ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 55 ലക്ഷത്തിെൻറ സ്വർണം പിടികൂടി. കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസ് 40 ലക്ഷത്തിെൻറയും എയർ കസ്റ്റംസ് ഇൻറലിജൻസ് 15 ലക്ഷത്തിെൻറയും സ്വർണമാണ് പിടികൂടിയത്. താമരശ്ശേരി സ്വദേശി മാലിക് അസ്റത്തിൽ (24) നിന്ന് 828.8 ഗ്രാം സ്വർണമിശ്രിതം പ്രിവൻറിവ് കസ്റ്റംസും വയനാട് സ്വദേശി ഹംസയിൽനിന്ന് 342 ഗ്രാം സ്വർണം എയർ കസ്റ്റംസുമാണ് കണ്ടെടുത്തത്.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ മാലിക് സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലുള്ള നാല് പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസി. കമീഷണർ കെ.വി. രാജെൻറ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺകുമാർ, സന്തോഷ് േജാൺ, എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ പ്രിവൻറിവ് സംഘമാണ് സ്വർണം പിടികൂടിയത്.
ഹംസ ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് എത്തിയത്. ബാഗേജിനകത്ത് സ്വർണം നേരിയ പാളികളാക്കി കാർഡ് ബോർഡ് ഷീറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ വി.കെ. സിങ്, സൂപ്രണ്ടുമാരായ രഞ്ജി വില്ല്യം, ഉമാദേവി, ഇൻസ്പെക്ടർമാരായ സൗരബ് കുമാർ, ടി.എസ്. അഭിലാഷ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.