കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.15 കോടിയുടെ സ്വര്‍ണം പിടികൂടി
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വർണവേട്ട. 4.15 കോടി രൂപ മൂ ല്യമുള്ള എട്ടു കിലോ സ്വർണമാണ് ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യ ാത്രികരില്നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് തിങ്കളാഴ്ച പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ മാക്കൂല്‍പീടികയിലെ ഒ.പി. ഹൗസിൽ അംസീർ ഒാട്ട പിലാക്കൂ ൽ (30), ഷാര്‍ജയില്‍ നിന്നെത്തിയ ബംഗളൂരു യലഹങ്ക ആറ്റൂർ ലേ ഒൗട്ടിലെ മുഹമ്മദ് ബഷീർ ബോട്ട ം (57), വയനാട് പാറക്കുന്നില്‍ അര്‍ഷാദ് കാണ്ടർ വീട്ടിൽ (25), റിയാദില്‍ നിന്നെത്തിയ കോഴിക്കോട ് പുതുപ്പാടി കൈതെപ്പായില് മൂഴികുന്നത്ത് ഹൗസിൽ അബ്ദുല്ല മൂഴി കുന്നത്ത് (33) എന്നിവരില്‍ നിന്നാണ് സ്വർണം പിടികൂടിയത്. ഇവര്‍ ഡി.ആർ.ഐ കസ്റ്റഡിയിലാണ്. പ്രതികളെ ചോദ്യം ചെയ്തുവരുന്നു. മൈക്രോവേവ് ഒാവൻ, മിക്സർ ഗ്രൈൻഡർ, മീറ്റ് കട്ടിങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി, കോഴിക്കോട് ഹൈലൈറ്റ് നെപ്റ്റിസ് റസിഡൻസി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ 3.2 കിലോഗ്രാം സ്വർണവും 17.5 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
കോഴിക്കോട്ടും സ്വർണ വേട്ട
കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിലെ സ്വർണവേട്ടയുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കള്ളക്കടത്ത് സ്വർണവും പണവും പിടികൂടി. ബാലുശ്ശേരി, പാലാഴി, പുതിയറ എന്നിവിടങ്ങളിലെ വീട്ടിലും ഫ്ലാറ്റുകളിലും നടത്തിയ പരിശോധനയിൽ 3.2 കിലോ സ്വർണവും 17.50 ലക്ഷം രൂപയുമാണ് പിടികൂടിയത്.
ബാലുശേരിയിൽ സഹാറ ജ്വല്ലറിയിലും ഉടമ ബഷീറിെൻറ പനങ്ങാട് കണ്ണാടിപ്പൊയിലിലെ ആപ്പാട്ടിൽ വീട്ടിലുമാണ് പരിശോധന നടത്തിയത്. സ്വർണം ഉരുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളടക്കം നിരവധി രേഖകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ബഷീറിനെയും ജ്വല്ലറിയിലെ രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലാഴിയിൽ ഹൈലൈറ്റ് ഫ്ലാറ്റിലും പുതിയറയിൽ ജയിൽ റോഡിലെ ഫ്ലാറ്റിലുമാണ് പരിശോധന നടന്നത്.
തിങ്കളാഴ്ച പുലർച്ചെയോടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ഷാർജയിൽനിന്നുവന്ന വയനാട് സ്വദേശി അർഷാദ്, ബംഗളൂരു സ്വദേശി ബഷീർ, ദുബൈയിൽനിന്നെത്തിയ അംസീർ, റിയാദിൽ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുല്ല എന്നിവരിൽനിന്നാണ് 4.15 കോടിയുടെ സ്വർണം പിടികൂടിയത്.
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോെട്ട ചിലർക്കായാണ് സ്വർണം എത്തിച്ചതെന്നും നേരത്തേയും വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയിട്ടുണ്ടെന്നും സൂചന ലഭിച്ചത്. ഇതോടെയാണ് കോഴിക്കോട്ട് പരിശോധന നടന്നതും സ്വർണവും പണവും പിടികൂടിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.