അന്വേഷണ സംഘങ്ങളുടെ പട്ടികയിൽ അഞ്ച് മന്ത്രിമാർ?
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് പുറമെ മറ്റ് നാല് മന്ത്രിമാർക്ക് കൂടി സ്വർണക്കടത്തിൽ പിടിയിലായ സ്വപ്നയും കൂട്ടരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘങ്ങളുടെ വിലയിരുത്തൽ.
സ്വപ്നയുമായി സന്ദേശങ്ങൾ കൈമാറുകയും ഫ്ലാറ്റിൽ സന്ദർശിക്കുകയും ചെയ്ത മന്ത്രിയെക്കുറിച്ച് ഫോണിൽ വീണ്ടെടുത്ത ഡിജിറ്റൽ രേഖകളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്നയുടെ ഫോണിൽ നിന്ന് സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ വീണ്ടെടുത്തിട്ടുണ്ട്. ഗൾഫിലെ പണപ്പിരിവിലും യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റൊരു മന്ത്രി നിരന്തരം ഇടപെട്ടതായും പെങ്കടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
ഇൗ മന്ത്രിയുടെ വിദേശയാത്രയിലും ധനസമാഹരണ ശ്രമങ്ങളിലുമുൾപ്പെടെ സ്വപ്നയുടേതടക്കം സഹായം ലഭിച്ചിച്ചതായാണ് വിലയിരുത്തൽ. ചില തെളിവുകളും കെണ്ടത്തിയിട്ടുണ്ട്. െലെഫ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലുൾപ്പെടെ രണ്ട് മന്ത്രിമാരുടെ സഹായം സ്വർണക്കടത്ത് പ്രതികൾക്ക് ലഭിച്ചു.
വടക്കാഞ്ചേരി പദ്ധതി റെഡ്ക്രസൻറിെൻറ പേരിൽ കരാർ നൽകിയതുൾെപ്പടെ കാര്യങ്ങളിൽ രണ്ട് മന്ത്രിമാരുടെ ഇടപെടലുണ്ടായതായാണ് വിലയിരുത്തൽ. ഒരു മന്ത്രി കൂടുതൽ താൽപര്യമെടുത്തു. ലൈഫ്മിഷൻ ധാരണപത്രവുമായി ബന്ധപ്പെട്ട് ചില സർക്കാർ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. റെഡ്ക്രസൻറ് ധാരണപത്രം ഒപ്പിടാൻ ശിവശങ്കറെ പോലെ ആവേശം കാട്ടിയ ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്.
മന്ത്രിമാരുടെ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണ് കേന്ദ്ര ഏജൻസികൾ. ചില മന്ത്രിമാരുടെ കുടുംബാംഗങ്ങളുമായി പ്രതികൾക്ക് അടുത്ത ബന്ധമുള്ളതിെൻറ തെളിവുകളും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.