സ്വർണ്ണക്കടത്ത്: അർജുൻ ആയങ്കിക്ക് ജാമ്യമില്ല
text_fieldsകൊച്ചി: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ വാദിച്ചിരുന്നു.
സ്വർണ്ണക്കടത്തിന്‍റെ മുഖ്യസൂത്രധാരൻ അർജുൻ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അർജുൻ സ്വർണം കടത്തിയെന്ന് വ്യക്തമായതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. അർജുനെതിരെ മൊഴി നൽകിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറിൽ കസ്റ്റംസ്് കോടതിക്ക് കൈമാറിയിരുന്നു.
അർജുന്‍റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമയായ സജേഷിന്‍റെ മൊഴിയും ഇത്തരത്തിൽ കോടതിക്ക് മുമ്പാകെ കസ്റ്റംസ് സമർപ്പിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.