'സൈബർ സഖാക്ക'ളുടെ ക്വട്ടേഷൻ പാർട്ടി തള്ളിപ്പറഞ്ഞു; തള്ളൽ എത്രത്തോളം..?
text_fieldsകണ്ണൂർ: ഓൺലൈനിൽ സൈബർ സഖാവാവുകയും ഓഫ്ലൈനിൽ ക്വട്ടേഷൻ നേതാവായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ സി.പി.എം നേതൃത്വം തള്ളിപ്പറയുേമ്പാൾ എത്രത്തോളം സാധ്യമെന്ന ചോദ്യം ബാക്കി. ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർെപ്പടുന്നവർക്ക് ഒരു സംരക്ഷണവുമുണ്ടാകില്ലെന്നാണ് ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെവ്യക്തമാക്കുന്നത്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിെൻറ അന്വേഷണം കണ്ണൂരിലേക്ക് നീണ്ടതാണ് നിലപാട് സ്വീകരിക്കാൻ സി.പി.എം നേതൃത്വത്തെ നിർബന്ധിതമാക്കിയത്.
സ്വർണക്കടത്തിെൻറ മുഖ്യആസൂത്രകൻ അഴീക്കോട് കപ്പക്കടവ് സ്വദേശി അർജുൻ ആയങ്കിയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഇയാൾ സമൂഹ മാധ്യമങ്ങളിൽ പാർട്ടിയുടെ പോരാളിയാണ്. സ്വർണക്കടത്തിന് പുറമെ, മറ്റ് സംഘങ്ങളുടെ സ്വർണം തട്ടിപ്പറിച്ചതുൾപ്പെടെയുള്ള സംഭവങ്ങളിൽ ഇയാളുടെ പങ്ക് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അർജുനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പാർട്ടിയിലേക്ക് നീളാനുള്ള സാധ്യത സി.പി.എം മുന്നിൽ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അർജുനെയും സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള 'സൈബർ ക്വട്ടേഷൻ സഖാക്കളെ' പേരെടുത്ത് സി.പി.എം നേതാക്കൾ തള്ളിപ്പറഞ്ഞത്.
എന്നാൽ, ഈ സംഘങ്ങളെ തള്ളൽ സി.പി.എമ്മിന് അത്ര എളുപ്പമല്ല. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി. അന്ന് അറസ്റ്റിലായപ്പോൾ ആകാശ് തില്ലങ്കേരിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് പറഞ്ഞ സി.പി.എം തന്നെയാണ് ഷുഹൈബ് വധക്കേസിലടക്കം നിയമസഹായവും മറ്റും െചയ്തുകൊടുക്കുന്നത്. പാർട്ടിയുടെ പ്രാദേശിക, ജില്ല നേതാക്കളുമായി ആകാശ് തില്ലങ്കേരി ഇപ്പോഴും അടുപ്പം പുലർത്തുന്നുണ്ട്. സ്വർണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളിൽ ടി.പി വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ളവർക്കും ബന്ധമുണ്ട്.
മുമ്പ് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നടന്ന സ്വർണക്കവർച്ച, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഇവരുടെ പങ്ക് പുറത്തുവന്നതാണ്. കൊടി സുനി സംഘവുമായി ബന്ധപ്പെട്ടാണ് ആകാശ് തില്ലങ്കേരി ഈ മേഖലയിൽ ചുവടുറപ്പിച്ചത്. അർജുന് ആകാശുമായുള്ള അടുപ്പവും പരസ്യമാണ്. ഇവർക്കിടയിലും ചുറ്റുമായി ക്വട്ടേഷൻ, സ്വർണക്കടത്ത് ഇടപാടുകളിൽ ബന്ധപ്പെട്ട് നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. അർജുനെയും ആകാശിനെയും തള്ളിപ്പറയുന്ന സി.പി.എം ഒരിക്കൽപോലും ടി.പി കേസ് പ്രതികളെ കൈവിട്ടിട്ടില്ല. മാത്രമല്ല, പാർട്ടി ഗ്രാമങ്ങളിലും പാർട്ടിയുടെ സൈബർ ഗ്രൂപ്പുകളിലും ക്വട്ടേഷൻ നേതാക്കളായ സൈബർ സഖാക്കൾ ഇപ്പോഴും വലിയ ആരാധകരുള്ള താരങ്ങളാണ്. സി.പി.എം തള്ളിപ്പറയുന്ന കാര്യങ്ങൾ തള്ളിക്കളയുന്നത് എത്രത്തോളം എന്ന ചോദ്യമുയരുന്ന സാഹചര്യം ഇതാണ്.
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി പുറത്ത്
കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘാംഗം അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ സംഘടനയിൽനിന്ന് പുറത്താക്കി. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവും കോയ്യോട് സഹകരണ ബാങ്ക് അപ്രൈസറുമായ സി. സജേഷിനെയാണ് സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചത്.
സംഘടനക്ക് യോജിക്കാത്ത തരത്തിൽ സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിെൻറ ഭാഗമായാണ് പുറത്താക്കൽ നടപടിയെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല കമ്മിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് കോയ്യോട് സ്വദേശിയായ സജേഷിെൻറ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു. സജേഷിന് ഇത്തരത്തിൽ ഒരു കാറുള്ള വിവരം അദ്ദേഹത്തിെൻറ അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയില്ലായിരുന്നു. കാർ വാങ്ങിയ അന്നുമുതൽ ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയാണെന്നാണ് വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.