ചോദ്യവലയിൽ ശിവശങ്കർ രണ്ടുദിനം 22 മണിക്കൂർ
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് തുടർച്ചയായ രണ്ടാം ദിവസവും കസ്റ്റംസിെൻറ മാരത്തൺ ചോദ്യം ചെയ്യൽ. വെള്ളിയാഴ്ച 11 മണിക്കൂർ ചോദ്യം െചയ്യലിന് ശേഷം വീണ്ടും വിളിച്ചുവരുത്തിയ ഇദ്ദേഹത്തെ ശനിയാഴ്ച രാവിലെ 10.30 മുതൽ രാത്രി 10 വരെ ചോദ്യം ചെയ്തു.
ക്ലീൻ ചിറ്റ് നൽകാതെ ചോദ്യം ചെയ്യൽ താൽക്കാലികമായി പൂർത്തിയാക്കി ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. പ്രിവൻറിവ് കമീഷണർ സുമിത് കുമാറാണ് നേതൃത്വം വഹിച്ചത്. ഇതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിെന കാക്കനാട് ജില്ല ജയിലിലും ചോദ്യം ചെയ്തു.
കസ്റ്റംസിെൻറ മറ്റൊരു സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. പ്രതികളുമായുള്ള ശിവശങ്കറിെൻറ ദുരൂഹ ചാറ്റുകളും സാമ്പത്തിക ഇടപാടുകളും നേരത്തെ ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്തത്.
ശിവശങ്കറിൽനിന്ന് ലഭിച്ച വിവരങ്ങളും സ്വപ്നയുടെ മുൻ മൊഴികളും ചേർത്തായിരുന്നു അവരോടുള്ള ചോദ്യങ്ങൾ.
ലോക്കർ, പണത്തിെൻറ സ്രോതസ്സ് എന്നിവയെക്കുറിച്ച ആരോപണങ്ങളൊന്നും ശരിയല്ലെന്ന് ശിവശങ്കർ പറഞ്ഞു. ഇത് സംബന്ധിച്ച് സ്വപ്നയോട് വിശദീകരണം തേടിയെങ്കിലും വൈരുധ്യങ്ങൾ നിലനിൽക്കുകയാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.