Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​പ്​​ന​യു​മാ​യു​ള്ള...

സ്വ​പ്​​ന​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നേ​ര​ത്തെ അ​റി​ഞ്ഞു

text_fields
bookmark_border
sivasankar and swapna
cancel

കൊ​ച്ചി: ശി​വ​ശ​ങ്ക​റും സ്വ​പ്​​ന​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി വ്യ​ക്​​ത​മാ​യ സൂ​ച​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്നു. ശി​വ​ശ​ങ്ക​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ സ്വ​പ്​​ന​ക്കൊ​പ്പം ഒ​രു​മി​ച്ച്​ ലോ​ക്ക​ർ തു​റ​ന്ന്​ 30 ല​ക്ഷം നി​ക്ഷേ​പി​ച്ച​തെ​ന്ന്​ നേ​ര​ത്തേ ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ വേ​ണു​ഗോ​പാ​ൽ ഇ.​ഡി​ക്ക്​ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ലോ​ക്ക​റി​െൻറ താ​ക്കോ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്​ താ​നാ​ണെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ച്ചി​രു​ന്നു.

എ​സ്.​ബി.​ഐ തി​രു​വ​ന​ന്ത​പു​രം സി​റ്റി മെ​യി​ൻ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട്​ തു​റ​ക്കു​ന്ന​തി​െൻറ ത​ലേ​ന്ന്​ 35 ല​ക്ഷം കൊ​ടു​ത്തു​വി​ടു​ന്നു​ണ്ടെ​ന്ന്​ കാ​ട്ടി വേ​ണു​ഗോ​പാ​ലി​ന്​ ശി​വ​ശ​ങ്ക​ർ വാ​ട്​​സ്​​ആ​പ്പ്​ സ​ന്ദേ​ശം​ അ​യ​ച്ചി​രു​ന്നു. ശി​വ​ശ​ങ്ക​ർ 30 ല​ക്ഷ​മാ​ണ്​ ​കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​യി​രു​ന്നു വേ​ണു​ഗോ​പാ​ലി​െൻറ മൊ​ഴി. 20 ല​ക്ഷം ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നാ​ണ്​ നേ​ര​ത്തേ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, വാ​ട്​​സ്​​ആ​പ്പ്​ ചാ​റ്റു​ക​ളി​ൽ​നി​ന്ന്​ 30 ല​ക്ഷം കൈ​മാ​റി​യ​താ​യി വ്യ​ക്​​ത​മാ​യി​രു​ന്നു. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച തു​ക​യി​ൽ ശി​വ​ശ​ങ്ക​റു​ടെ പ​ണ​വു​മു​ണ്ടാ​യി​രു​ന്നോ എ​ന്നും സ്വ​ർ​ണ​ക്ക​ട​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നു​മാ​ണ്​ ഇ.​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

സ്വ​പ്​​ന​യു​മാ​യി ശി​വ​ശ​ങ്ക​റി​ന്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി നേ​ര​ത്തേ​ത​ന്നെ ഇ.​ഡി സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തേ പ​ല​ത​വ​ണ​യാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ 101 മ​ണി​ക്കൂ​റി​ലേ​റെ ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നും ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നു​മു​ള്ള ഇ.​ഡി​യു​ടെ ശ​ക്​​ത​മാ​യ വാ​ദ​ത്തെ​തു​ട​ർ​ന്നാ​ണ്​ മു​ൻ​കൂ​ർ ജാ​മ്യം നി​ര​സി​ച്ച​തും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​ലേ​ക്ക്​ നീ​ങ്ങി​യ​തും. ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ വേ​ണു​ഗോ​പാ​ലി​നെ സാ​ക്ഷി​യാ​ക്കി​യാ​ണ്​ ശി​വ​ശ​ങ്ക​റി​നെ​തി​രെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ.​ഡി ശേ​ഖ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caseEDN Sivasankar
Next Story