മതഗ്രന്ഥങ്ങൾ പോയ വഴിതേടി അന്വേഷണം
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ പോയ വഴി തേടി അന്വേഷണ ഏജൻസികൾ. മതഗ്രന്ഥങ്ങൾ ചട്ടം ലംഘിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ, ശേഷിക്കുന്നവ എങ്ങോട്ട് പോയെന്ന കാര്യത്തിൽ എൻ.െഎ.എ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനായി യു.എ.ഇ കോൺസുലേറ്റിെലയും മലപ്പുറത്തേക്ക് മതഗ്രന്ഥം കൊണ്ടുപോയ സി-ആപ്റ്റിലെ ജീവനക്കാരുെടയും മൊഴി രേഖപ്പെടുത്തുന്ന നടപടിയിലാണ് എൻ.െഎ.എ. സി-ആപ്റ്റിലെ ഡ്രൈവർമാർ, പാർസൽ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽനിന്ന് എൻ.െഎ.എ വിവരങ്ങൾ ആരാഞ്ഞു.
കോൺസുലേറ്റിലെത്തി ജീവനക്കാരുടെ മൊഴികൾ ശേഖരിച്ചു. പാർസൽ കോൺസുലേറ്റിൽ എത്തിച്ചവരെ കസ്റ്റംസ് ചോദ്യം ചെയ്തു. മതഗ്രന്ഥം എയർകാർഗോയിൽനിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനയുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്തത്. വള്ളക്കടവിലെ എഫ്.സി.െഎ േഗാഡൗണിൽ ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്ന േലാറിയാണ് പാർസലും കൊണ്ടുപോകാൻ ഉപയോഗിച്ചത്. പാർസലിനുള്ളിൽ 'ഖുര്ആന്' ആണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്ന് വാഹന ഉടമ മൊഴി നൽകി. പാർസലുകൾ മണക്കാടുള്ള യു.എ.ഇ കോൺസുലേറ്റ് ഒാഫിസിൽ എത്തിച്ചതായാണ് മൊഴി.
ഖുർആനുകളിൽ ഏഴായിരത്തോളം എണ്ണം എങ്ങോട്ട് പോയെന്ന കാര്യത്തിലാണ് എൻ.െഎ.എ അന്വേഷണം.
കോൺസൽ ജനറലിനെ അടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണമെങ്കിലും കേന്ദ്ര അനുമതി ലഭിച്ചാലേ തുടർനടപടിയുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.