Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിപ്പൂർ സ്വർണക്കടത്ത്​: മൂന്ന്​ ക്ലീനിങ്​ സൂപ്പർവൈസർമാർ കസ്​റ്റഡിയിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ സ്വർണക്കടത്ത്​: മൂന്ന്​ ക്ലീനിങ്​ സൂപ്പർവൈസർമാർ കസ്​റ്റഡിയിൽ

text_fields
bookmark_border

കരിപ്പൂർ: ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച്​ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിലെ മൂന്ന്​ ക്ലീനിങ്​ സൂപ്പർവൈസർമാർ ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ ഇൻറലിജൻസി​െൻറ (ഡി.ആർ.​െഎ) കസ്​റ്റഡിയിൽ. ​ശുചീകരണ വിഭാഗത്തിലെ കരാർ ജീവനക്കാരാണിവർ. വിദേശത്തുനിന്ന്​ യാത്രക്കാരൻ എത്തിച്ച സ്വർണം പുറത്തുള്ള സംഘത്തിന്​ ഇവരാണ്​ കൈമാറിയതെന്നാണ്​ വിവരം.

ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരൻ ഡസ്​റ്റ്​ബിന്നിൽ നിക്ഷേപിച്ച സ്വർണം പുറത്തെത്തിച്ച്​ സംഘത്തിന്​ കൈമാറുകയായിരുന്നു. ഇവരുടെ കാറിലെത്തി കള്ളക്കടത്ത്​ സംഘത്തിന്​ കൈമാറിയതായാണ്​ വിവരം. സംഭവസ്ഥലത്തുനിന്ന്​ അൽപം മാറി ഈ കാറും അധികൃതർ കണ്ടെത്തി​.

ക്ലീനിങ്​ സൂപ്പർവൈസർമാർ കസ്​റ്റഡിയിലായതോടെ സംഭവത്തിൽ ഡി.ആർ.ഐ കസ്​റ്റഡിയിലുള്ളവരുടെ എണ്ണം നാലായി. കാറിലുണ്ടായിരുന്ന മുക്കം സ്വദേശി നിസാറാണ്​ മറ്റൊരാൾ. ഇവരെ ചോദ്യം ചെയ്​തുവരുകയാണ്​. കൂടാതെ, സ്വർണം കടത്താൻ സഹായിച്ചവരെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്​. ഡി.ആർ.​െഎ കോഴിക്കോട്​ യൂനിറ്റിന്​ പുറമെ കൊച്ചിയിൽനിന്നും കൂടുതൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്​. കൂടുതൽ പേർ കള്ളക്കടത്ത്​ സംഘത്തിലുണ്ടെന്നാണ്​ പ്രാഥമിക നിഗമനം.

അതിനിടെ, സംഭവസ്ഥലത്തുനിന്ന്​ രക്ഷപ്പെട്ട പത്തനാപുരം സ്വദേശി ഫസലുറഹ്​മാ​െൻറ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന്​ ലഭിച്ചു​. സമീപത്തെ വീട്ടിൽനിന്നുള്ള ദൃശ്യങ്ങളാണ്​ ലഭിച്ചത്​. സമീപത്തെ വയലിലൂടെ ഒാടി രക്ഷപ്പെട്ട ഇയാൾ തൊട്ടടുത്ത വീട്ടിലും കയറിയിട്ടുണ്ട്​. അപകടത്തിനിടെ വസ്​ത്രം നഷ്​ടമായ​തിനാൽ ഇവിടെനിന്ന്​ തുണി വാങ്ങിയാണ്​ രക്ഷപ്പെട്ടത്​.

റോഡിൽ പൊലീസ്​ പരിശോധന നടക്കുന്നുണ്ടെന്നും ലൈസൻസില്ലാത്തതിനാൽ ഒാടി രക്ഷപ്പെട്ടപ്പോൾ വസ്​ത്രം നഷ്​ടമായെന്നുമാണ്​ ഇയാൾ വീട്ടുകാരോട്​ പറഞ്ഞ​െതന്ന്​ പൊലീസ്​ വ്യക്തമാക്കി​. ഇയാളുടെ വീട്ടിൽ കൊണ്ടോട്ടി പൊലീസ്​ പരിശോധന നടത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkarippur airport
News Summary - gold smuggling case in karippur airport
Next Story