സ്വർണക്കടത്ത് കേസ് ശരിയായ ദിശയിൽ, ഭാവി പറയാനാകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും ഭാവിയിൽ എങ്ങനെയാകുമെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി.
'അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് നമുക്ക് കാണാമെന്ന് ഞാൻ പറഞ്ഞിരുന്നു.
അവിടെതന്നെയാണ് ഞാനിപ്പോഴും'. നെഞ്ചിടിപ്പുയരുന്നത് കേന്ദ്രമന്ത്രി വി. മുരളീധരെൻറയാണെന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് താൻ ആരെയും മനസ്സിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും തെറ്റായരീതിയിൽ ചിലർ കേസ് അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഏതെല്ലാം രീതിയിൽ തിരിഞ്ഞുവരാമെന്ന കാര്യമാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ആർക്കും പൂഴ്ത്തിവെക്കാനാകില്ല. ദൃശ്യങ്ങൾ അവിടെതന്നെയുണ്ട്. എപ്പോൾ ശേഖരിക്കുമെന്നത് അന്വേഷണ ഏജൻസിയോടാണ് േചാദിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെതിരെ ആരോപണമുയർന്നയുടനെ ജനം ടി.വിയെ ബി.ജെ.പി നേതാക്കൾ തള്ളിപ്പറഞ്ഞതെന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അതൊരു കടന്നകൈ ആയിപ്പോയി. തള്ളിപ്പറഞ്ഞ് സംസാരിച്ചവർ പരിഹാസ്യരാകുകയാണ് ചെയ്തത്. വസ്തുത എല്ലാവർക്കും അറിയുന്നതാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ്മിഷനുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാരിൽ 4.5 കോടിയുടെ അഴിമതി നടെന്നന്ന മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിെൻറ ചാനൽ ചർച്ചയിലെ പരാമർശത്തെകുറിച്ചുള്ള ചോദ്യത്തിന് സർക്കാറിനെ ഒരുതരത്തിലും പ്രതിസന്ധിയിലോ വെട്ടിലോ ആക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മാധ്യമങ്ങളിൽ വാർത്ത വന്നതുകൊണ്ട് മാത്രം സർക്കാറിന് നടപടി എടുക്കാനാവില്ല. സർക്കാറിന് അതിേൻറതായ നടപടിക്രമങ്ങളുണ്ട്. തനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഉപദേശം തേടാനാണ് മാധ്യമ ഉപദേഷ്ടാവിനെ നിേയാഗിച്ചിരിക്കുന്നത്.
അദ്ദേഹം തെൻറ ഒാഫിസിൽ ഇരിക്കുന്നയാളോ സർക്കാറിെൻറ എല്ലാ ഫയലുകളും കാണുന്നയാളോ അല്ല. റെഡ് ക്രസൻറും കരാറുകാരും തമ്മിൽ എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് പറയാൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണെന്നത് കൊണ്ട് അദ്ദേഹത്തിന് തടസ്സങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.