Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 7:54 AM IST Updated On
date_range 14 Nov 2020 10:11 PM ISTസ്വർണക്കടത്ത് കേസ്; കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റംസ് കസ്റ്റഡിയിൽ
text_fieldsbookmark_border
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിെന കസ്റ്റംസ് കസ്റ്റഡിയിെലടുത്തു. കാരാട്ട് ഫൈസലിെൻറ വീട്ടിൽ വ്യാഴാഴ്ച രാവിലെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
നയതന്ത്ര ബാഗിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിന് ശേഷം കാരാട്ട് ൈഫസലിനെ കസ്റ്റഡിലെടുക്കുകയായിരുന്നു.
പറമ്പത്ത്കാവ് നഗരസഭ വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് കാരാട്ട് ഫൈസൽ നഗരസഭയിലെത്തിയത്. മുമ്പും സ്വർണക്കടത്ത് കേസിൽ പ്രതിയാണ് ഫൈസൽ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ആരോപണം ഉയർന്ന സാഹചര്യത്തിൽ കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story