Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 12:43 PM GMT Updated On
date_range 22 July 2020 12:43 PM GMTസ്വർണക്കടത്ത്: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷിക്കും
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരമാണ് കേസ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ഹവാല ഇടപാടുകൾ ഇ.ഡി അന്വേഷിക്കും.
സ്വർണക്കടത്ത് കേസിൽ എൻ.െഎ.എയും കസ്റ്റംസുമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഇ.ഡി കൂടി എത്തുന്നതോടെ കേസിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള നടപടികളുണ്ടായേക്കും. സ്വർണക്കടത്തിൽ കടലാസ് കമ്പനികളിൽ എതെങ്കിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 30 കിലോഗ്രാം സ്വർണം കടത്തിയ കേസാണ് എൻ.െഎ.എയും കസ്റ്റംസും അന്വേഷിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story