'സൗഹൃദ'ത്തിൽ തുടങ്ങിയ അന്വേഷണം ഉൗരാക്കുടുക്കായി
text_fieldsതിരുവനന്തപുരം: വനിത സുഹൃത്തുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ ശിവശങ്കറെ കൊണ്ടെത്തിച്ചത് സ്വർണക്കടത്ത് കേസിലെ 'പ്രതി'സ്ഥാനേത്തക്ക്. കഴിവുറ്റ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന മികവിൽനിന്ന് മാസങ്ങൾ കൊണ്ടാണ് ശിവശങ്കറിന് വില്ലൻ പരിവേഷം കിട്ടിയത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുത്ത ബന്ധമാണ് ശിവശങ്കറിലേക്ക് അന്വേഷണം എത്തിക്കാൻ കേന്ദ്ര ഏജൻസികളെ പ്രേരിപ്പിച്ചത്.
സ്വർണക്കടത്ത് സംഘത്തിന് ഗൂഢാലോചന നടത്താൻ സെക്രേട്ടറിയറ്റിന് സമീപം ഫ്ലാെറ്റടുത്ത് നൽകിയെന്ന കാര്യം വ്യക്തമായതോടെ ശിവശങ്കെറ കേന്ദ്രീകരിച്ചായി അന്വേഷണം. പ്രതികളെയും ശിവശങ്കറെയും മാറിമാറി ചോദ്യംചെയ്തെങ്കിലും ശിവശങ്കറെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ഡിജിറ്റൽ തെളിവുകളുടെ പരിശോധനയാണ് ശിവശങ്കറിന് പാരയായത്. സ്വപ്നയുടെ ബാങ്ക് നിക്ഷേപം സംബന്ധിച്ച് ചാർേട്ടർഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി നടത്തിയ വാട്സ്ആപ് സംഭാഷണവും സംസ്ഥാനത്തുനിന്ന് മാറി നിൽക്കാൻ വേണുഗോപാലിന് നൽകിയ ഉപദേശവുമാണ് ശിവശങ്കറിന് കുരുക്കായത്. സ്വപ്നക്കൊപ്പം നടത്തിയ വിദേശയാത്രകളും തിരിച്ചടിയായി.
ലൈഫ് മിഷന് ഇടപാടിലെ കമീഷനും സ്വര്‍ണക്കടത്തില്‍നിന്ന് ലഭിച്ച പണവും ഡോളറാക്കി സ്വപ്ന ദുൈബയിലേക്ക് കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിവില്ലായിരുെന്നന്ന് കരുതാനാകില്ലെന്നാണ് ഇ.ഡിയുടെ നിലപാട്. കോണ്‍സുലേറ്റുമായി ചേര്‍ന്ന് നടത്തിയ ഈത്തപ്പഴ വിതരണത്തിലും ശിവശങ്കറിെൻറ പേരുണ്ട്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിെൻറ നിർദേശാനുസരണമാണ് ഫയലുകൾ വേഗത്തിലാക്കി ധാരണപത്രം ഒപ്പിട്ടതെന്ന മൊഴികളും അന്വേഷണ ഏജൻസികൾക്ക് മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.