ശിവശങ്കറിെൻറ ചോദ്യം ചെയ്യൽ പൂർത്തിയാക്കി; ഒമ്പത് മണിക്കൂറിന് ശേഷം വിട്ടയച്ചു
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും മുഖ്യപ്രതി സ്വപ്ന സുരേഷിനെയും എൻ.ഐ.എ ഒരുമിച്ച് ചോദ്യം ചെയ്തു. സ്വപ്ന സുരേഷിൽനിന്ന് പിടിച്ചെടുത്ത മൊൈബൽ ഫോണുകളും ലാപ്ടോപുകളും ശാസ്ത്രീയ പരിശോധന നടത്തി വീണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ശിവശങ്കർ എൻ.ഐ.എയുടെ കടവന്ത്ര ഓഫിസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്ന സുരേഷിനെയും എത്തിച്ചു. രാത്രി 8.15 വരെ ഇരുവരെയും ഒരുമിച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തേ തിരുവനന്തപുരത്തും കൊച്ചിയിലുമായി മൂന്ന് ദിവസം ചോദ്യം െചയ്തശേഷം വിട്ടയച്ച ശിവശങ്കറിന് അതീവ നിർണായകമായിരുന്നു മൂന്നാമത്തെ ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിെൻറ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് മണിക്കൂറുകൾ നീണ്ട നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്നക്കുണ്ടായിരുന്ന സ്വാധീനത്തിെൻറ വ്യാപ്തി, ഇതിന് ശിവശങ്കർ നൽകിയ സഹായം, സ്വർണ കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിലൂന്നിയായിരുന്നു ചോദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.